അ​ര​ങ്ങം പ​ഞ്ചാ​യ​ത്ത് ക​വ​ല​യി​ൽ ബസ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം സ്ഥാ​പി​ക്ക​ണം
Monday, October 7, 2019 1:24 AM IST
ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട്-​ചെ​റു​പു​ഴ മ​ല​യോ​ര ഹൈ​വേ​യി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലൊ​ന്നാ​യ അ​ര​ങ്ങം പ​ഞ്ചാ​യ​ത്ത് ക​വ​ല​യി​ൽ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യരുന്നു. അ​ര​ങ്ങം ക​വ​ല​യി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ലാ​യി ആ​ല​ക്കോ​ട്, ത​ളി​പ്പ​റ​ന്പ് ഭാ​ഗ​ത്തേ​ക്കു​ള്ള സ്റ്റോ​പ്പി​ൽ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​മി​ല്ലാ​ത്ത​ത് നി​ര​വ​ധി​യാ​യ യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ ദു​രി​ത​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. പൊ​രി​വെ​യി​ലി​ലും ക​ന​ത്ത മ​ഴ​യു​മേ​റ്റ് വാ​ഹ​ന​ങ്ങ​ൾ കാ​ത്തു​നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണു യാ​ത്ര​ക്കാ​ർ.

ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, കെ​എ​സ്ഇ​ബി സെ​ക്ഷ​ൻ ഓ​ഫീ​സ്, കൃ​ഷി​ഭ​വ​ൻ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളും അ​ര​ങ്ങം മ​ഹാ​ദേ​വ ക്ഷേ​ത്ര​വും സ്ഥി​തി ചെ​യ്യു​ന്ന അ​ര​ങ്ങം പ​ഞ്ചാ​യ​ത്ത് ക​വ​ല​യി​ൽ നി​ത്യ​വും നൂ​റു​ക​ണ​ക്കി​നു യാ​ത്ര​ക്കാ​രാ​ണ് എ​ത്തു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ നേ​രെ മു​ന്നി​ലാ​യി​ട്ടും ഇ​വി​ടെ ഇ​തു​വ​രെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​ത് ജ​ന​ങ്ങ​ളി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.

നി​മി​ഷം പ്ര​തി വാ​ഹ​ന​ങ്ങ​ൾ ചീ​റി​പ്പാ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന റോ​ഡി​ൽ ഏ​റെ അ​പ​ക​ടാ​വ​സ്ഥ​യെ നേ​രി​ട്ടാ​ണ് യാ​ത്ര​ക്കാ​ർ ഇ​പ്പോ​ൾ ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന​ത്. ബ​സ് ഷെ​ൽ​ട്ട​ർ സ്ഥാ​പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സ്ഥ​ല​വും ഇ​വി​ടെ​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്ര​ക്കാ​ർ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​ർ ഉ​ട​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.