വാ​ഹ​ന​ങ്ങ​ൾ​ക്കു ഭീ​ഷ​ണി​യാ​യി റോ​ഡി​ലെ കൂ​റ്റ​ൻ പാ​റ
Monday, October 7, 2019 1:24 AM IST
ശ്രീ​ക​ണ്ഠ​പു​രം: വാ​ഹ​ന​ങ്ങ​ൾ​ക്കു ഭീ​ഷ​ണി​യാ​യി റോ​ഡി​ലെ കൂ​റ്റ​ൻ പാ​റ. പ​യ്യാ​വൂ​ർ-​ഉ​ളി​ക്ക​ൽ മ​ല​യോ​ര ഹൈ​വേ​യി​ൽ മു​ണ്ടാ​നൂ​ർ എ​സ്റ്റേ​റ്റി​നു സ​മീ​പ​മാ​ണ് റോ​ഡി​ൽ കൂ​റ്റ​ൻ പാ​റ​യു​ള്ള​ത്. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ലാ​ണ് കു​ന്നി​നു മു​ക​ളി​ൽനി​ന്ന് പാ​റ റോ​ഡി​ലേ​ക്കു വീ​ണ​ത്. റോ​ഡ് മ​ധ്യ​ത്തി​ൽ​വ​രെ പാ​റ​യു​ള്ള​തി​നാ​ൽ എ​തി​രേ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് സൈ​ഡ് കൊ​ടു​ക്കാ​ൻ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണെ​ന്നു ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്നു. റോ​ഡ് ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​തി​ർ​ഭാ​ഗ​ത്ത് പു​ഴ​യോ​രം കെ​ട്ടി ബ​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും മ​ണ്ണി​ട്ടു​യ​ർ​ത്തി​യി​ട്ടി​ല്ല. ഇ​തു​കാ​ര​ണം സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം വി​ട്ട് കു​ഴി​യി​ലേ​ക്കു വീ​ഴു​ന്ന​തും പ​തി​വാ​ണ്. തെ​രു​വ് വി​ള​ക്കി​ല്ലാ​ത്ത​തി​നാ​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണ് അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്.
പ്ര​ള​യം ക​ഴി​ഞ്ഞ് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും മ​ല​യോ​ര ഹൈ​വേ ന​വീ​ക​രി​ക്കു​ന്ന ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ സൊ​സൈ​റ്റി​യോ പി​ഡ​ബ്ല്യു​ഡി​യോ പാ​റ നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​നെ​തി​രേ വ​ൻ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​ട്ടു​ണ്ട്.