"അതിരിടാന്‌ കല്ലുകളില്ല'
Monday, October 7, 2019 1:24 AM IST
ത​ളി​പ്പ​റ​മ്പ്: ദേ​ശീ​യ​പാ​ത​യി​ലെ കൈ​യേ​റ്റം ക​ണ്ടെ​ത്തു​ന്ന​തി​ന് അ​തി​ർ​ത്തി അ​ട​യാ​ള​പ്പെ​ടു​ത്താ​ൻ സ​ർ​വേ​ക്ക​ല്ലു​ക​ൾ ല​ഭി​ക്കു​ന്നി​ല്ലെ​ന്നു ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് സ​ർ​വേ​യ​ർ വി​ക​സ​ന സ​മി​തി യോ​ഗ​ത്തെ അ​റി​യി​ച്ചു. ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ ട്രാ​ഫി​ക് റ​ഗു​ലേ​റ്റ​റി ക​മ്മിറ്റി​യും ടൗ​ൺ വെ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി​യും കൈ​യേ​റ്റം അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്താ​ൻ ര​ണ്ടു​വ​ർ​ഷം മു​മ്പു ത​ന്നെ താ​ലൂ​ക്ക് സ​ർ​വേ​യ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ മൂ​ന്നു​മാ​സം മു​മ്പ് താ​ലൂ​ക്ക് സ​ർ​വേ​യ​ർ ആ​രം​ഭി​ച്ച അ​തി​ർ​ത്തി പു​ന​ർ​നി​ർ​ണ​യം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ വി​ക​സ​ന സ​മി​തി മു​മ്പാ​കെ അ​റി​യി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണു സ​ർ​വേ ക​ല്ലു​ക​ൾ ല​ഭി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട് രേ​ഖാ​മൂ​ലം താ​ലൂ​ക്ക് സ​ർ​വേ​യ​ർ അ​റി​യി​ച്ച​ത്. അ​ള​ന്നു​തി​രി​ച്ചു നി​ശ്ചി​ത പോ​യി​ന്‍റു​ക​ളി​ൽ സ​ർ​വേ​ക​ല്ലു​ക​ൾ ഇ​ടു​ന്ന​തി​നാ​യി ക​ല്ലു​ക​ൾ ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ടൗ​ൺ​പ്ര​ദേ​ശ​മാ​യ​തി​നാ​ൽ വാ​ഹ​ന​ബാ​ഹു​ല്യം കാ​ര​ണം സ​ർ​വേ ജോ​ലി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ടോ​ട്ട​ൽ സ്റ്റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ വേ​ണ​മെ​ന്നും സ​ർ​വേ​യ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ത​ന്നെ ദേ​ശീ​യ​പാ​ത​യി​ലെ കൈ​യേ​റ്റ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ അ​ള​ന്നു​തി​ട്ട​പ്പെ​ടു​ത്ത​ൽ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യി സ​ർ​വേ റി​പ്പോ​ർ​ട്ടി​ന്‍റെ നി​ജ​സ്ഥി​തി ആ​വ​ശ്യ​പ്പെ​ട്ട പ​രാ​തി​ക്കാ​ര​ൻ വി​ക​സ​ന സ​മി​തി മു​മ്പാ​കെ പ​രാ​തി​പ്പെ​ട്ടു. ഇ​തു സം​ബ​ന്ധി​ച്ചു കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ അ​ടു​ത്ത വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.