പ്ര​ള​യ​ബാ​ധി​ത​ര്‍​ക്ക് ​ധ​നസ​ഹാ​യ വി​ത​ര​ണ​ം നടത്തി
Monday, October 7, 2019 1:25 AM IST
ത​ളി​പ്പ​റ​മ്പ്: മു​സ്‌​ലിം ലീ​ഗ് ത​ളി​പ്പ​റ​മ്പ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​ള​യ​ബാ​ധി​ത​ര്‍​ക്കു​ള്ള സ​ഹാ​യ​ധ​ന വി​ത​ര​ണ​വും രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. ത​ളി​പ്പ​റ​മ്പ് ടൗ​ണ്‍ സ്‌​ക്വ​യ​റി​ല്‍ ന​ട​ന്ന പ​രി​പാ​ടി മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ ജ​ന.​സെ​ക്ര​ട്ട​റി അ​ബ്ദു​ള്‍ ക​രീം ചേ​ലേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഉ​ള്ള പ്ര​ള​യ​ബാ​ധി​ത​ര്‍​ക്ക് 20ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യ​ധ​നം വി​ത​ര​ണം ചെ​യ്തു.
സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ 2019-20വ​ര്‍​ഷ​ത്തെ സി​വി​ല്‍ സ​ര്‍​വീ​സ് സ്‌​കോ​ള​ര്‍​ഷി​പ്പ് എ​ന്‍​ട്ര​ന്‍​സി​ന് വേ​ണ്ടി ന​ട​ത്തി​യ പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി. ​ബ​ഹ്ജ​ത്തി​ന് ഉ​പ​ഹാ​രം ന​ല്‍​കി. സി​ദ്ദീ​ഖ​ലി രാ​ങ്ങാ​ട്ടൂ​ര്‍ മു​ഖ്യ​പ്ര​ഭാ​
ഷ​ണം ന​ട​ത്തി.
മ​ണ്ഡ​ലം പ്ര​സി​ഡന്‍റ്് സി.​പി.​വി. അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​മു​ഹ​മ്മ​ദ്, ഇ​ബ്രാ​ഹിം കു​ട്ടി തി​രു​വ​ട്ടൂ​ര്‍, പി.​മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ല്‍, ഒ.​പി.​ഇ​ബ്രാ​ഹിം​കു​ട്ടി, കെ.​മു​സ്ത​ഫ​ഹാ​ജി, അ​ബൂ​ബ​ക്ക​ര്‍ വാ​യാ​ട്, കെ.​വി.​അ​ബൂ​ബ​ക്ക​ര്‍ ഹാ​ജി, സ​മ​ദ് ക​ട​മ്പേ​രി, ഹം​സ മൗ​ല​വി പ​ള്ളി​പ്പ​റ​മ്പ്, എം.​അ​ഹ​മ്മ​ദ്, ടി.​വി.​അ​സൈ​നാ​ര്‍, പി.​സി.​ന​സീ​ര്‍, അ​ലി മം​ഗ​ര, ടി.​പി.​മ​ഹ​മൂ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.