കു​രു​മു​ള​ക് ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ
Monday, October 7, 2019 1:28 AM IST
പ​രി​യാ​രം: കു​രു​മു​ള​ക് തോ​ട്ട​ങ്ങ​ളി​ൽ ദ്രു​ത​വാ​ട്ടം വ്യാ​പ​ക​മാ​യ​തോ​ടെ ക​ർ​ഷ​ക​ർ​ക്ക് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. ചെ​റു​താ​ഴം, ക​ട​ന്ന​പ്പ​ള്ളി, ഏ​ഴോം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് വ്യാ​പ​ക​മാ​യി തോ​ട്ട​ങ്ങ​ളി​ൽ ദ്രു​ത​വാ​ട്ടം ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. മ​ല​യോ​ര മേ​ഖ​ല​യി​ലും രോ​ഗം വ്യാ​പി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​മാ​ണ് കൃ​ഷി ന​ശി​ക്കാ​ൻ ഇ​ട​യാ​യ​തെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.
അ​മി​ത​മാ​യ മ​ഴ​യി​ൽ കീ​ട​ബാ​ധ പെ​രു​കി കു​രു​മു​ള​ക് വ​ള്ളി​ക​ളു​ടെ ഇ​ല അ​പ്പാ​ടെ ഉ​ണ​ങ്ങി ന​ശി​ച്ചു​പോ​കു​ക​യാ​ണ്. അ​തോ​ടൊ​പ്പം ചെ​ടി​യും ത​ളി​രി​ടാ​ത്ത രീ​തി​യി​ൽ ഉ​ണ​ങ്ങി​പ്പോ​കു​ക​യും ചെ​യ്യു​ന്നു. ഒ​രു ചെ​ടി​യി​ൽ ബാ​ധി​ക്കു​ന്ന രോ​ഗം മ​റ്റു വ​ള്ളി​ക​ളി​ലേ​ക്ക് അ​തി​വേ​ഗം വ്യാ​പി​ക്കു​ക​യാ​ണ്.
ക​ഴി​ഞ്ഞ​വ​ർ​ഷ​വും കു​രു​മു​ള​ക് തോ​ട്ട​ങ്ങ​ളി​ൽ ദ്രു​ത​വാ​ട്ടം ബാ​ധി​ച്ച് വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​ച്ചി​രു​ന്നു. ശ്രീ​സ്ഥ​യി​ലെ ക​ർ​ഷ​ക​നാ​യ ഇ.​വി. ഗോ​വി​ന്ദ​ന്‍റെ തോ​ട്ട​ത്തി​ലെ എ​ണ്ണൂ​റോ​ളം കു​രു​മു​ള​ക് വ​ള്ളി​ക​ൾ പാ​ടെ ന​ശി​ച്ചു. രോ​ഗം ബാ​ധി​ച്ചാ​ൽ വ​ള്ളി അ​പ്പാ​ടെ പി​ഴു​തു​മാ​റ്റി ക​ത്തി​ക്കു​ക​യേ നി​ർ​വാ​ഹ​മു​ള്ളൂ. പി​ന്നീ​ട് വീ​ണ്ടും പു​തി​യ ചെ​ടി വ​ച്ചു​പി​ടി​പ്പി​ച്ച് മാ​ത്ര​മേ കൃ​ഷി സാ​ധ്യ​മാ​കൂ. ഇ​ത് വ​ലി​യ ബാ​ധ്യ​ത​യാ​ണ് ക​ർ​ഷ​ക​ർ​ക്ക് ഉ​ണ്ടാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം കൃ​ഷി ന​ശി​ച്ച ക​ർ​ഷ​ക​ർ​ക്ക് ഇ​തു​വ​രെ​യാ​യി സ​ഹാ​യ​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല .
രോ​ഗം ബാ​ധി​ച്ച കു​രു​മു​ള​ക് തോ​ട്ട​ങ്ങ​ൾ ക​ണ്ണൂ​ർ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ലെ ഡോ.​കെ.​മ​ഞ്ജു, ചെ​റു​താ​ഴം കൃ​ഷി ഓ​ഫീ​സ​ർ പി.​നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി, കു​ള​പ്പു​റം കു​രു​മു​ള​ക് വി​ക​സ​ന​കേ​ന്ദ്രം പ്ര​സി​ഡ​ന്‍റ് എ​ൻ. ച​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി ഇ.​വി. രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു. കീ​ട​ബാ​ധ നി​യ​ന്ത്രി​ക്കാ​ൻ അ​ക്കോ​മി​ൻ കീ​ട​നാ​ശി​നി ത​ളി​ച്ചു​കൊ​ടു​ക്ക​ണ​മെ​ന്നാ​ണ് കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. കൃ​ഷി ന​ശി​ച്ച ക​ർ​ഷ​ക​ർ​ക്ക് എ​ത്ര​യും​പെ​ട്ടെ​ന്ന് ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് കു​രു​മു​ള​ക് സം​ര​ക്ഷ​ണ​സ​മി​തി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.