ചു​മ​ടു​താ​ങ്ങി​യി​ലെ ഷൈ​ജു​വിന്‍റെ അവസ്ഥ ഈ അ​മ്മയ്ക്ക് താങ്ങാനാകില്ല
Monday, October 7, 2019 1:28 AM IST
പി​ലാ​ത്ത​റ: കു​ടും​ബം നോ​ക്കേ​ണ്ട മ​ക​ന്‍റെ കി​ട​പ്പു​ക​ണ്ട് ക​ണ്ണീ​ര​ട​ക്കാ​ൻ പാ​ടു​പെ​ടു​ക​യാ​ണ് ഈ ​അ​മ്മ. പി​ലാ​ത്ത​റ ചു​മ​ടു​താ​ങ്ങി​യി​ലെ ഒ​റ്റ​പ്പു​ര​യി​ൽ യ​ശോ​ദ​യു​ടെ മ​ക​ൻ ഷൈ​ജു എ​ന്ന മ​നു ഈ ​കി​ട​പ്പു​കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് മാ​സം എ​ട്ടു​ക​ഴി​ഞ്ഞു. ഒ​രു ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ പ​ഴ​യ​ങ്ങാ​ടി​യി​ലെ കൂ​ട്ടു​കാ​ര​നെ കാ​ണാ​ൻ ബൈ​ക്കു​മെ​ടു​ത്ത്‌ പോ​യ​താ​ണ് മ​ര​പ്പ​ണി​ക്കാ​ര​നാ​യ ഷൈ​ജു. എ​തി​രെ വ​ന്ന ടി​പ്പ​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് ഷൈ​ജു​വി​ന്‍റെ ജീ​വി​തം ത​ക​ർ​ന്ന​ത്.
ത​ല​ക്കും നെ​ഞ്ചി​നും കാ​ര്യ​മാ​യി പ​രി​ക്കേ​റ്റ ഷൈ​ജു​വി​നെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും തു​ട​ർ​ന്ന് മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ച് ര​ണ്ട് ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്തി. നാ​ട്ടു​കാ​രും രാ​ഷ്ടീ​യ പ്ര​വ​ർ​ത്ത​ക​രും പി​രി​വെ​ടു​ത്ത്‌ സ​ഹാ​യി​ച്ച​തു​കൊ​ണ്ടാ​ണ് അ​ന്ന് ആ​ശു​പ​ത്രി ചെല​വു​ക​ളെ​ല്ലാം ന​ട​ത്താ​നാ​യ​ത്. എ​ന്നാ​ൽ അ​തി​നു​ശേ​ഷ​മു​ള്ള തു​ട​ർ​ചി​കി​ത്സ​ക​ൾ​ക്കാ​യി പ​ണം ക​ണ്ടെ​ത്താ​ൻ വി​ഷ​മി​ക്കു​ക​യാ​ണ് ഈ ​നി​ർ​ധ​ന കു​ടും​ബം.
തൊ​ണ്ട​യി​ൽ ഉ​ണ്ടാ​ക്കി​യ ദ്വാ​ര​ത്തി​ലൂ​ടെ ട്യൂ​ബ് വ​ഴി ന​ൽ​കു​ന്ന ദ്ര​വ​രൂ​പ​ത്തി​ലു​ള്ള ഭ​ക്ഷ​ണം മാ​ത്ര​മാ​ണ് ഈ ​ജീ​വ​ൻ പി​ടി​ച്ചു​നി​ർ​ത്തു​ന്ന​ത്. അ​ടു​ത്ത ഒ​രു ഓ​പ്പ​റേ​ഷ​നി​ലൂ​ടെ മാ​ത്ര​മേ ഈ ​ട്യൂ​ബു​ക​ൾ എ​ടു​ത്തു​മാ​റ്റാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ.
മ​ര​പ്പ​ണി​ക്കാ​ര​നാ​യി​രു​ന്ന അ​ച്ഛ​ൻ ഒ.​പി.​മാ​ധ​വ​ൻ എ​ട്ടു​കൊ​ല്ല​ത്തോ​ളം അ​സു​ഖ​ബാ​ധി​ത​നാ​യി കി​ട​ന്നാ​ണ് ക​ഴി​ഞ്ഞ​വ​ർ​ഷം മ​രി​ച്ച​ത്. ഷൈ​ജു​വാ​യി​രു​ന്നു കു​ടും​ബം നോ​ക്കി​യി​രു​ന്ന​ത്. ര​ണ്ട് സ​ഹോ​ദ​രി​മാ​ർ ക​ല്യാ​ണം ക​ഴി​ഞ്ഞ് പോ​യി. കൂ​ലി​വേ​ല ​ചെ​യ്ത് ജീ​വി​ക്കു​ന്ന അ​വ​രു​ടെ ഭ​ർ​ത്താ​ക്ക​ന്മാ​ർ ആ​വു​ന്ന​വി​ധ​മെ​ല്ലാം സ​ഹാ​യി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​പ്പോ​ൾ തു​ട​ർ​ചി​കി​ത്സ​യു​ടെ കാ​ര്യ​ത്തി​ൽ അ​വ​രും നി​സ്സ​ഹാ​യ​രാ​ണ്. വ​ല​തു​കാ​ലും വ​ല​ത് കൈ​യും മാ​ത്ര​മാ​ണ് ഷൈ​ജു​വി​ന് ഇ​പ്പോ​ൾ സ്വ​ന്ത​മാ​യി ച​ലി​പ്പി​ക്കാ​നാ​വു​ക. ആ​ദ്യ ര​ണ്ട് ഓ​പ്പ​റേ​ഷ​നു​ശേ​ഷം ഷൈ​ജു​വി​ന്‍റെ കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി നോ​ക്കാ​ൻ രോ​ഗി​യാ​യ അ​മ്മ​യ്ക്ക് സാ​ധി​ക്കാ​ത്ത​തി​നാ​ൽ ഒ​രു ഹോം ​ന​ഴ്സി​ന്‍റെ സ​ഹാ​യം തേ​ടി. വേ​ത​ന​ത്തി​ൽ തു​ട​ങ്ങി​യ ഹോം ​ന​ഴ്സ് ജാ​ൻ​സി തു​ട​ർ​ന്ന് ശ​മ്പ​ള​മി​ല്ലാ​തെ സ്വ​ന്തം അ​നു​ജ​നെ​പ്പോ​ലെ ഷൈ​ജു​വി​നെ പ​രി​പാ​ലി​ക്കു​ന്നു. മ​ക​ൻ ഒ​ന്ന് എ​ഴു​ന്നേ​റ്റ് വ​രു​ന്ന​തു​കാ​ണാ​ൻ കാ​ത്തി​രി​ക്കു​ന്ന ഈ ​അ​മ്മ​യ്ക്കും ആ​രെ​ങ്കി​ലും സ​ഹാ​യി​ച്ചാ​ൽ പ​ഴ​യ​തു​പോ​ലെ സ്വ​ന്തം കാ​ലി​ൽ​നി​ന്ന് അ​മ്മ​യെ നോ​ക്കാ​ൻ പ​റ്റു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ കി​ട​ക്കു​ന്ന ഷൈ​ജു​വി​നും വേ​ണ്ട​ത് ന​ല്ല മ​ന​സു​ക​ളു​ടെ കാ​രു​ണ്യ സ്പ​ർ​ശ​മാ​ണ്. 9847464087.