ത​ളി​പ്പ​റ​മ്പി​ൽ ടാ​ങ്ക​റും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് വാ​ൻ ഡ്രൈ​വ​ർ മ​രി​ച്ചു; ഒ​രാ​ൾ​ക്ക് പ​രി​ക്ക്
Tuesday, October 8, 2019 11:28 PM IST
ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് -ആ​ല​ക്കോ​ട് സം​സ്ഥാ​ന​പാ​ത​യി​ല്‍ ടാ​ങ്ക​ര്‍ ലോ​റി​യും മാ​ക്‌​സി​മാ ഗു​ഡ്‌​സ് പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് വാ​ന്‍ ഡ്രൈ​വ​ര്‍ മ​രി​ച്ചു. പ​ന്നി​യൂ​ര്‍ കാ​ലി​ക്ക​ട​വി​ലെ ത​മ്പി​ലാ​ന്‍ ഹൗ​സി​ല്‍ ജി​തി​ന്‍​കു​മാ​ര്‍ (22)ആ​ണ് മ​രി​ച്ച​ത്. ജി​ജി​ജോ​സ് -ര​ജ​നി ദ​മ്പ​തി​ക​ളു​ടെ ഏ​ക​മ​ക​നാ​ണ് മ​രി​ച്ച ജി​തി​ന്‍​കു​മാ​ര്‍. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നി​ന് അ​ണ്ടി​ക്ക​ള​ത്ത് വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

ത​ളി​പ്പ​റ​മ്പ് ഭാ​ഗ​ത്തു​നി​ന്നും പ​ന്നി​യൂ​രി​ലേ​ക്ക് പോ​കു​ന്ന ജി​തി​ന്‍​കു​മാ​ര്‍ ഓ​ടി​ച്ച പി​ക്ക​പ്പും ആ​ല​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്നും ത​ളി​പ്പ​റ​മ്പി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കെ​എ​ല്‍ 9 വൈ 504 ​ടാ​ങ്ക​ര്‍​ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.അ​പ​ക​ട​ത്തി​ൽ പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്ന പി​ക്ക​പ്പി​ന​ക​ത്ത് കു​ടു​ങ്ങി​യ ജി​തി​ന്‍​കു​മാ​റി​നെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്ന് പു​റ​ത്തെ​ടു​ത്ത് ഉ​ട​ന്‍ ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ടു.

ടാ​ങ്ക​ര്‍ ലോ​റി​യി​ലെ സ​ഹാ​യി കോ​ഴി​ക്കോ​ട് മ​ണ്ണൂ​ര്‍ വ​ള​വി​ലെ ചേ​ലൂ​ര്‍ കു​പ്പാ​ട​ന്‍ രൂ​പേ​ഷി​നെ(39) പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. മ​രി​ച്ച ജി​തി​ന്‍​കു​മാ​റി​ന്‍റെ അ​മ്മ ര​ജ​നി പ​ന്നി​യൂ​ര്‍ കു​രു​മു​ള​ക് ഗ​വേ​ഷ​ണ കേ​ന്ദ്രം ജീ​വ​ന​ക്കാ​രി​യാ​ണ്. മൃ​ത​ദേ​ഹം ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ല്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം കാ​ലി​ക്ക​ട​വ് പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍ സം​സ്‌​ക​രി​ച്ചു. ഫ്‌​ളി​പ്കാ​ര്‍​ട്ടി​ന്‍റെ സാ​ധ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന പി​ക്ക​പ്പ് വാ​നാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെട്ട​ത്.