വി​ശ​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാം; ജ​യി​ല​ധി​കൃ​ത​ർ കൂ​ടെ​യു​ണ്ട്
Wednesday, October 9, 2019 1:20 AM IST
ക​ണ്ണൂ​ർ: വി​ശ​ന്നു​വ​ല​യു​ന്ന​വ​ർ​ക്ക് ഒ​രുനേ​ര​ത്തെ ഭ​ക്ഷ​ണം ന​ൽ​കാ​ൻ ത​യാ​റാ​ണോ എ​ങ്കി​ൽ നി​ങ്ങ​ൾ​ക്ക് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് സ്വാ​ഗ​തം. ഷെ​യ​ർ എ ​മീ​ൽ പ​ദ്ധ​തി​യി​ലൂ​ടെ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് വി​ശ​ക്കു​ന്ന​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​ൻ നി​ങ്ങ​ൾ​ക്കും സാ​ധി​ക്കു​ന്ന​ത്. ഒ​പ്പം പ​ട്ടി​ണി​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ജ​യി​ൽ വ​കു​പ്പി​ന്‍റെ കൈ​ത്താ​ങ്ങ് കൂ​ടി​യാ​ണ് പ​ദ്ധ​തി.
ഒ​രുനേ​ര​ത്തെ ഭ​ക്ഷ​ണ തു​ക​യാ​യ 25 രൂ​പ ജ​യി​ൽ ഭ​ക്ഷ​ണ കൗ​ണ്ട​റി​ൽ അ​ട​ച്ച് ആ​ർ​ക്കും പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​കാം. കൂ​പ്പ​ൺ വാ​ങ്ങി കൗ​ണ്ട​റി​ൽ പി​ൻചെ​യ്തു വ​യ്ക്കാം. ആ​വ​ശ്യ​ക്കാ​ർ​ക്ക് വ​ന്നു കൂ​പ്പ​ൺ എ​ടു​ത്ത് കൗ​ണ്ട​റി​ൽ ന​ൽ​കി​യാ​ൽ ച​പ്പാ​ത്തി​യും വെ​ജി​റ്റ​ബി​ൾ ക​റി​യും ല​ഭി​ക്കും. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജ​യി​ൽ അ​ങ്ക​ണ​ത്തി​ൽ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ് കൊ​ള​ച്ചേ​രി സ്വ​ദേ​ശി യൂ​ഫ്സ​ൽ റ​ഹ്മാ​നും ആ​ദ്യ കൂ​പ്പ​ൺ കൈ​മാ​റി നി​ർ​വ​ഹി​ച്ചു.