ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ഉ​ജ്വ​ല സ​മാ​പ​നം
Wednesday, October 9, 2019 1:20 AM IST
ക​ണ്ണൂ​ർ: ന​വ​രാ​ത്രി ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഒ​ന്‍​പ​ത് ദി​വ​സ​മാ​യി ന​ട​ന്നു​വ​ന്ന ക​ണ്ണൂ​ര്‍ ദ​സ​റ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ള്‍​ക്ക് ഉ​ജ്വ​ല പ​രി​സ​മാ​പ്തി. ക​ണ്ണൂ​ര്‍ ടൗ​ണ്‍ സ്‌​ക്വ​യ​റി​ലെ തി​ങ്ങി​നി​റ​ഞ്ഞ സ​ദ​സി​ല്‍ പാ​ട്ടും സം​ഗീ​ത​വും നൃ​ത്ത​വു​മൊ​ക്കെ​യാ​യി വ​ര്‍​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളാ​ണ് സ​മാ​പ​ന ദി​വ​സ​മാ​യ തി​ങ്ക​ളാ​ഴ്ച അ​ര​ങ്ങേ​റി​യ​ത്.
പൂ​ര്‍​ണ​മാ​യും ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ച്ചു​കൊ​ണ്ട് ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ച​വര്‍​ക്കാ​യി ഈ ​വ​ര്‍​ഷം മു​ത​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം പ്ര​ഖ്യാ​പി​ച്ച ക​ള​ക്‌​ടേ​ഴ്‌​സ് ട്രോ​ഫി​ക്ക് കാ​ഞ്ചി കാ​മാ​ക്ഷി​യ​മ്മ​ന്‍ കോ​വി​ല്‍ അ​ര്‍​ഹ​മാ​യി.
ന​വ​രാ​ത്രി ഉ​ത്സ​വ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​പാ​ടി​ക​ളി​ല്‍ ഫ്‌​ള​ക്‌​സ്, പ്ലാ​സ്റ്റി​ക് സാ​ധ​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്കി​യ​തോ​ടൊ​പ്പം ഹ​രി​ത​സ​ന്ദേ​ശ പ്ര​ചാ​ര​ണ​ത്തി​നാ​യി ചി​ത്ര​ര​ച​നാ മ​ത്സ​ര​വും കോ​വി​ല്‍ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ലും കോ​വി​ലു​ക​ളി​ലും വി​ദ​ഗ്ധ പാ​ന​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ശേ​ഷ​മാ​ണ് വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. വി​ജ​യി​ക​ള്‍​ക്കു​ള്ള ക​ള​ക്‌​ടേ​ഴ്‌​സ് ട്രോ​ഫി ജി​ല്ലാ ക​ള​ക്‌​ട​ര്‍ ടി.​വി. സു​ഭാ​ഷ് കോ​വി​ല്‍ അ​ധി​കൃ​ത​ര്‍​ക്ക് സ​മാ​പ​ന​ച്ച​ട​ങ്ങി​ല്‍ കൈ​മാ​റി. വ​രും​ദി​ന​ങ്ങ​ളി​ല്‍ ജി​ല്ല​യി​ല്‍ ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം വ്യാ​പ​ക​മാ​ക്കു​ന്ന​തി​നു​ള്ള പ്രോ​ത്‌​സാ​ഹ​ന​മെ​ന്ന നി​ല​യ്ക്കാ​ണ് ട്രോ​ഫി പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ന​വ​രാ​ത്രി ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ത്ത​വ​ണ സം​ഘ​ടി​പ്പി​ച്ച ക​ലാ​സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍​ക്ക് വ​ന്‍ ജ​ന​പി​ന്തു​ണ​യാ​ണ് ല​ഭി​ച്ച​ത്. വ​രും​വ​ര്‍​ഷ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പൊ​ലി​മ​യോ​ടെ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍ ജ​ന​ങ്ങ​ളു​ടെ സ​ജീ​വ​മാ​യ പ​ങ്കാ​ളി​ത്തം പ്ര​ചോ​ദ​ന​മാ​കു​മെ​ന്നും ക​ള​ക്‌​ട​ർ പ​റ​ഞ്ഞു.
സ​മാ​പ​ന​ദി​വ​സ​മാ​യ തി​ങ്ക​ളാ​ഴ്ച ദേ​വി​ക സ​ജീ​വി​ന്‍റെ ഭ​ര​ത​നാ​ട്യം, സ​യ​നോ​ര ഫി​ലി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ രാ​ഗം സ്‌​കൂ​ള്‍ ഓ​ഫ് വെ​സ്റ്റേ​ണ്‍ മ്യൂ​സി​ക്കി​ന്‍റെ ഫ്യൂ​ഷ​ന്‍ സം​ഗീ​തം, സൂ​ര്യ​ഗാ​യ​ത്രി സ്‌​കൂ​ള്‍ ഓ​ഫ് ഫൈ​ന്‍ ആ​ര്‍​ട്‌​സി​ന്‍റെ നൃ​ത്ത​നൃ​ത്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റി.