മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ട്ടി​ലെ ക​വ​ർ​ച്ച; മൂ​ഖ്യ​സൂ​ത്ര​ധാ​ര​ൻ ഇ​ല്യാ​സ്
Wednesday, October 9, 2019 1:20 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ​യും ഭാ​ര്യ​യെ​യും കെ​ട്ടി​യി​ട്ട് ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി ഇ​ല്യാ​സാ​ണെ​ന്നു പോ​ലീ​സ്. മ​റ്റൊ​രു ക​വ​ർ​ച്ചാ​കേ​സി​ൽ ഡ​ൽ​ഹി​യി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി ആ​ല​ങ്കീ​റി (32) നെ ​സി​റ്റി സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം​ചെ​യ്ത​പ്പോ​ഴാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്. എ​റ​ണാ​കു​ള​ത്ത് ന​ട​ന്ന ക​വ​ർ​ച്ച​യി​ലെ സൂ​ത്ര​ധാ​ര​നും ഇ​ല്യാ​സാ​ണെ​ന്ന് ആ​ല​ങ്കീ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.
ക​ണ്ണൂ​രി​ൽ​നി​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ സ്വ​ർ​ണാ​ഭ​ര​ണം ഇ​ല്യാ​സ് ബം​ഗ്ലാ​ദേ​ശി​ൽ കൊ​ണ്ടു​പോ​യി വി​ല്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. ചെ​റി​യ തു​ക മാ​ത്ര​മാ​ണ് ത​നി​ക്കു ല​ഭി​ച്ച​തെ​ന്ന് ആ​ല​ങ്കീ​ർ മൊ​ഴി ന​ൽ​കി.
മൊ​ത്തം ആ​റു​പേ​രാ​ണ് ക​ണ്ണൂ​രി​ൽ ക​വ​ർ​ച്ച​യ്ക്കെ​ത്തി​യ​ത്. ഇ​തി​ൽ നാ​ലു​പേ​ർ​ക്ക് ബം​ഗ്ലാ​ദേ​ശ് പാ​സ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. മ​റ്റു ര​ണ്ടു​പേ​ർ പ​ശ്ചി​മ​ബം​ഗാ​ളി​ലെ​ത്തി അ​വി​ടെ​നി​ന്ന് തോ​ണിമാ​ർ​ഗ​മാ​ണ് ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് തി​രി​ച്ചു​പോ​യ​ത്.
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ കെ.​വി​നോ​ദ് ച​ന്ദ്ര​ൻ, ഭാ​ര്യ സ​രി​ത​കു​മാ​രി എ​ന്നി​വ​രെ ക​ണ്ണൂ​ർ സി​റ്റി ഉ​രു​വ​ച്ചാ​ലി​ലെ വീ​ട്ടി​ൽ വ​ച്ച് ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച് കെ​ട്ടി​യി​ട്ട് പ​ണ​വും സ്വ​ർ​ണ​വു​മ​ട​ക്കം 20 ല​ക്ഷം രൂ​പ​യു​ടെ മു​ത​ലു​ക​ൾ ക​വ​ർ​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​യ ഇ​ല്യാ​സി​നെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. 2018 സെ​പ്റ്റം​ബ​ർ ആ​റി​ന് പു​ല​ർ​ച്ചെ 2.15 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.
മു​ന്‍​വ​ശ​ത്തെ വാ​തി​ല്‍ ത​ക​ര്‍​ത്ത് അ​ക​ത്തു​ക​യ​റി​യ സം​ഘം ഇ​രു​വ​രെ​യും ആ​ക്ര​മി​ച്ച​ശേ​ഷ​മാ​ണ് ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്. സ്വ​ർ​ണ​വും പ​ണ​വും എ​ടി​എം കാ​ർ​ഡും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് കവർച്ചചെ​യ്ത​ത്.
പ്ര​തി​ക​ളി​ലൊ​രാ​ളാ​യ ഉ​ത്ത​രേ​ന്ത്യ​യി​ൽ ത​ന്പ​ടി​ച്ച് ക​വ​ർ​ച്ച ന​ട​ത്തു​ന്ന ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഖി​ലാ​ലി (19)നെ ​നേ​ര​ത്തെ ക​ണ്ണൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
കൂ​ട്ടു​പ്ര​തി ക​ർ​ണാ​ട​ക​യി​ൽ ക​വ​ർ​ച്ച​യ്ക്കി​ടെ ഒ​രാ​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഹൂ​ഗ്ലി ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലാ​യി​രു​ന്ന ബം​ഗ്ലാ​ദേ​ശ് പ്രി​ഷ്പൂ​ർ ജി​ല്ല​യി​ലെ മു​ത്ത​ലി​ബി​ന്‍റെ മ​ക​ൻ മാ​ണി​ക് സ​ർ​ക്കാ​രി (35) നെ​യും ക​ഴി​ഞ്ഞ​മാ​സം ക​ണ്ണൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യി​രു​ന്നു. മാ​ണി​ക് സ​ർ​ക്കാ​രി​നെ ചോ​ദ്യം​ചെ​യ്ത​പ്പോ​ഴാ​ണ് ആ​ല​ങ്കീ​റി​നെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​ത്. ഇ​തോ​ടെ ഈ ​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി.