ജീ​വി​തശൈ​ലി രോ​ഗബാ​ധി​ത​ർ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു. കെ.​സു​ധാ​ക​ര​ന്‍
Wednesday, October 9, 2019 1:20 AM IST
ക​ണ്ണൂ​ര്‍: ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ കേ​ര​ളം ഒ​ന്നാ​മ​തെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും ജീ​വി​ത ശൈ​ലി രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്നും ഇ​ത് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും കെ. ​സു​ധാ​ക​ര​ന്‍ എം​പി. എം​ആ​ര്‍​എ​സ് കാ​രു​ണ്യ സ്പ​ര്‍​ശം ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​ധ​വ​റാ​വു സി​ന്ധ്യ ഹോ​സ്പി​റ്റ​ലി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വൃ​ക്ക​രോ​ഗം ബാ​ധി​ച്ചും ഹാ​ര്‍​ട്ട് അ​റ്റാ​ക്ക് വ​ന്നും കാ​ന്‍​സ​ര്‍ ബാ​ധി​ച്ചും മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ദി​നം​പ്ര​തി​യെ​ന്നോ​ണം വ​ധി​ച്ച് വ​രി​ക​യാ​ണ്. ഇ​ത് ത​ട​യി​ടേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. വി​ക​സ​ന ച​ര്‍​ച്ച​ക​ള്‍ മാ​ത്ര​മാ​ണ് സ​ര്‍​ക്കാ​രു​ക​ളു​ടെ പ്ര​ധാ​ന ചി​ന്ത.​വി​ക​സ​ന​ത്തോ​ടൊ​പ്പം ആ​രോ​ഗ്യ​മു​ള്ള​വ​രു​മു​ണ്ടാ​ക​ണം. ഇ​ല്ലെ​ങ്കി​ല്‍ വി​ക​സ​ന നേ​ട്ടം കാ​ണാ​ന്‍ ആ​ളി​ല്ലാ​ത്ത ഒ​രു സാ​ഹ​ച​ര്യ​മു​ണ്ടാ​കും അ​തി​നാ​ല്‍ വി​ക​സ​ന കാ​ര്യം അ​ല്പം മാ​റ്റി​വ​ച്ച് രോ​ഗ​ങ്ങ​ള്‍ എ​ങ്ങി​നെ പ്ര​തി​രോ​ധി​ക്കാ​മെ​ന്ന് ഏ​റെ ഗൗ​ര​വ​പ​ര​മാ​യി ചി​ന്തി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.
ച​ട​ങ്ങി​ല്‍ ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ കെ.​പ്ര​മോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫോ​ക്‌​സി ഇ​ന്‍റ​ര്‍ നാ​ഷ​ണ​ല്‍ ഫെ​ല്ലോ​ഷി​പ്പ് നേ​ടി​യ ഡോ.​ഷൈ​ജ​സ് പി. ​നാ​യ​ര്‍, ജീ​വ ലൈ​ഫ് കെ​യ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഡോ.​എം. ര​വീ​ന്ദ്ര​നാ​ഥ് എ​ന്നി​വ​രെ കെ ​സു​ധാ​ക​ര​ന്‍ എം​പി ആ​ദ​രി​ച്ചു.​ഡിസി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ന്‍ പാ​ച്ചേ​നി, ടി.​ഒ. മോ​ഹ​ന​ന്‍, ​സി.​കെ. ര​ത്‌​നാ​ക​ര​ന്‍, അ​മൃ​താ രാ​മ​കൃ​ഷ്ണ​ന്‍, കെ. ​അ​ബ്ദു​ള്ള, കെ.​പി. ജോ​ഷി​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.