എ​ഴു​ത്തു​ലോ​ട്ട​റി: മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
Wednesday, October 9, 2019 1:22 AM IST
ത​ല​ശേ​രി: കേ​ര​ള സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​ക്കു സ​മാ​ന്ത​ര​മാ​യി ന​ഗ​ര​ത്തി​ൽ ര​ഹ​സ്യ​മാ​യി എ​ഴു​ത്തു​ലോ​ട്ട​റി ചൂ​താ​ട്ടം അ​ര​ങ്ങ് ത​ക​ർ​ക്കു​ന്നു. ഇ​ക്കൂ​ട്ട​ത്തി​ൽ​പ്പെ​ട്ട മൂ​ന്നു​പേ​രെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ത​ല​ശേ​രി പ്രി​ൻ​സി​പ്പ​ൽ എ​സ്​ഐ വി​നു മോ​ഹ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​ല​ശേ​രി ടി.​സി. മു​ക്കി​ലെ സൈ​ന​ബാ മ​ൻ​സി​ലി​ൽ സി.​കെ.​അ​നീ​സ് (32), മു​ഴ​പ്പി​ല​ങ്ങാ​ട് ക​ദീ​ജാ ക്വാ​ർ​ട്ടേ​ഴ്സി​ൽ അ​നി​ൽ കു​മാ​ർ (51), മൂ​ല​ക്ക​ട​വ് ന​ബീ​സ​ത്ത് വി​ല്ല​യി​ൽ അ​ൻ​സീ​ർ (32) എ​ന്നി​വ​രാ​ണു പു​തി​യ ബ​സ്‌സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു നി​ന്ന് പി​ടി​യി​ലാ​യ​ത്.
എ​ഴു​താ​നു​ള്ള ക​ട​ലാ​സു​ക​ളും 6,900 രൂ​പ​യും ഇ​വ​രി​ൽനി​ന്ന് ക​ണ്ടെ​ടു​ത്തു. എ​ഴു​ത്ത് ലോ​ട്ട​റി, ഒ​റ്റ ന​മ്പ​ർ ഇ​ട​പാ​ടു​ക​ൾ ന​ഗ​ര​ത്തി​ൽ വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രി​ൽ ഏ​താ​നും പേ​ർ ഇ​തി​നാ​യി ഓ​ട്ടോ​റി​ക്ഷ​യും വി​ട്ടു​ന​ൽ​കി​യി​ട്ടു​ള്ള​താ​യി പോ​ലീ​സി​ൽ വി​വ​ര​മു​ണ്ട്. യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടാ​ലും ഓ​ട്ടം​പോ​വാ​ത്ത ഇ​ത്ത​ര​ക്കാ​രെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.