മാ​ന​ന്ത​വാ​ടി-​മ​ട്ട​ന്നൂ​ര്‍ റോ​ഡി​ന്‍റെ ആ​ദ്യ​ഘ​ട്ട സ​ര്‍​വേ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി
Wednesday, October 9, 2019 1:23 AM IST
കേ​ള​കം: ക​ണ്ണൂ​ര്‍ അ​ന്താ​ര​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ക​ണ​ക്റ്റി​വി​റ്റി പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ മാ​ന​ന്ത​വാ​ടി-​ബോ​യ്‌​സ് ടൗ​ണ്‍-​പേ​രാ​വൂ​ര്‍-​ശി​വ​പു​രം-​മ​ട്ട​ന്നൂ​ര്‍ റോ​ഡി​ന്‍റെ ആ​ദ്യ​ഘ​ട്ട സ​ര്‍​വേ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. റോ​ഡി​ന്‍റെ അ​ലൈ​ന്‍​മെ​ന്‍റ് നി​ശ്ച​യി​ക്കു​ന്ന​തി​നാ​യി​രു​ന്നു സ​ര്‍​വേ. റോ​ഡി​ന്‍റെ അ​ലൈ​ന്‍​മെ​ന്‍റ് പ്ര​ദ​ര്‍​ശ​നം ഇ​ന്ന് രാ​വി​ലെ 10 ന് ​ക​ണ്ണൂ​ര്‍ ക​ള​ക് ട​റേ​റ്റി​ല്‍ ന​ട​ക്കും. ജ​ന​പ്ര​തി​നി​ധി​ക​ള്‍, അം​ഗീ​കൃ​ത രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​ടെ മു​ന്നി​ലാ​യി​രി​ക്കും പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക. തു​ട​ര്‍​ന്ന‌ു റോ​ഡി​ന്‍റെ ടോ​പ്പോ ഗ്രാ​ഫി​ക് സ​ര്‍​വേ ന​ട​ത്തും. 63.50 കി​ലോ​മീ​റ്റ​റാ​ണു പാ​ത​യു​ടെ നീ​ളം. ബോ​യ്‌​സ്ടൗ​ണി​ലെ പാ​ല്‍​ച്ചു​രം വി​ക​സി​പ്പി​ച്ച‌ു സ​ഞ്ചാ​ര സു​ഗ​മ​മാ​ക്കും. കേ​ള​കം, പേ​രാ​വൂ​ര്‍, ശി​വ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ബൈ​പ്പാ​സ് നി​ര്‍​ദേ​ശ​വു​മു​ണ്ട്. അ​ലൈ​ന്‍​മെ​ന്‍റ് അം​ഗീ​ക​രി​ച്ചാ​ല്‍ തു​ട​ര്‍​ന​ട​പ​ടി​ക​ളി​ലേ​ക്കു നീ​ങ്ങും. വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളും പ​ര​മാ​വ​ധി സം​ര​ക്ഷി​ച്ചു മാ​ത്ര​മേ പാ​ത നി​ര്‍​മി​ക്കു​ക​യെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ‌​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.