കാ​രാ​പ​റ​ന്പ് ആ​വി​ല ആ​ശ്ര​മ​ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ
Wednesday, October 9, 2019 1:23 AM IST
എ​ടൂ​ർ: കാ​രാ​പ​റ​മ്പ് ആ​വി​ല ആ​ശ്ര​മ​ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ അ​മ്മ​ത്രേ​സ്യ​യു​ടെ തി​രു​നാ​ൾ 13ന് ​ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം 3.30 ന് ​ആ​ശ്ര​മ​ശ്രേ​ഷ്ഠ​ൻ ഫാ.​റാ​ഫ്സ​ൺ പീ​റ്റ​ർ ഒ​സി​ഡി കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് 3.45 ന് ​ഫാ.​ഫ്രാ​ൻ​സ​ൺ ചേ​ര​മാ​ൻ​തു​രു​ത്തി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. 14 ന് ​രാ​വി​ലെ പ​ത്തി​നും വൈ​കു​ന്നേ​രം 3.30 നും ​തി​രു​നാ​ൾ കു​ർ​ബാ​ന. ഫാ.​ഡേ​വി​ഡ് റോ​ഡ്രി​ഗ്സ് ഒ​സി​ഡി, ഫാ.​തോ​മ​സ് കു​ഴി​യാ​ലി​ൽ ഒ​സി​ഡി എ​ന്നി​വ​ർ കാ​ർ​മി​ക​രാ​യി​രി​ക്കും. 3.30 നു​ള്ള തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം വി​ശു​ദ്ധ അ​മ്മ​ത്രേ​സ്യ​യു​ടെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ദ​ക്ഷി​ണം ന​ട​ക്കും. രാ​വി​ലെ പ​ത്തി​നു ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷ​വും വൈ​കു​ന്നേ​രം തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​ത്തി​നു​ശേ​ഷ​വും ഉ​രു​ൾ നേ​ർ​ച്ച ഉ​ണ്ടാ​യി​രി​ക്കും. 15ന് ​രാ​വി​ലെ എ​ട്ടി​ന് തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. പ​ത്തി​ന് കോ​ഴി​ക്കോ​ട് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​തോ​മ​സ് പ​ന​യ്ക്ക​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ത്വ​ത്തി​ൽ തി​രു​നാ​ൾ ദി​വ്യ​ബ​ലി. തു​ട​ർ​ന്ന്‌ കാ​രാ​പ​റ​മ്പി​ലേ​ക്ക് ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണം.12.30 ന് ​ഊ​ട്ടു​നേ​ർ​ച്ച​യോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും.