എ​ഡി​എ​സ്‌​യു ല​ഹ​രി​വി​രു​ദ്ധ ക​ലോ​ത്സ​വം ന​ട​ത്തി
Monday, October 14, 2019 1:42 AM IST
ചെ​ന്പേ​രി: ആ​ന്‍റി​ഡ്ര​ഗ്സ് സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ൻ (എ​ഡി​എ​സ്‌​യു) ത​ല​ശേ​രി അ​തി​രൂ​പ​താ​ത​ല ക​ലോ​ത്സ​വം ചെ​ന്പേ​രി നി​ർ​മ​ല ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു. എ​ഡി​എ​സ്‌​യു അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ക്ഷ​യ് ഷാ​ജി പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്നു ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ നി​ർ​മ​ല സ്കൂ​ൾ മാ​നേ​ജ​രും ചെ​ന്പേ​രി ഫൊ​റോ​ന ദേ​വാ​ല​യ വി​കാ​രി​യു​മാ​യ റ​വ. ഡോ. ​ജോ​ർ​ജ് കാ​ഞ്ഞി​ര​ക്കാ​ട്ട് ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ക്ഷ​യ് ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ഷി പാ​രി​യ്ക്കാ​പ്പ​ള്ളി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും എ​ഡി​എ​സ്‌​യു അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. എ​ഡി​എ​സ്‌​യു വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി മെ​റി​ൻ ഇ​ഗ്നേ​ഷ്യ​സ് ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.
നി​ർ​മ​ല ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മാ​ത്യു ജോ​സ​ഫ്, യു​പി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ർ ലി​സി പോ​ൾ, മ​നോ​ജ് എം. ​ക​ണ്ട​ത്തി​ൽ, എ​ഡി​എ​സ്‌​യു ചീ​ഫ് ആ​നി​മേ​റ്റ​ർ ആ​ൽ​ബി​ൻ മ​ണ്ടും​പാ​ല​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളി​ൽ ല​ഹ​രി​വി​രു​ദ്ധ മ​നോ​ഭാ​വ​മു​ണ്ടാ​ക്കി അ​വ​രെ ല​ഹ​രി​യു​ടെ പി​ടി​യി​ല​ക​പ്പെ​ടാ​തെ ര​ക്ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്തി​വ​രു​ന്ന ക​ലോ​ത്സ​വ​ത്തി​ലെ വി​വി​ധ ക​ലാ​മ​ത്സ​ര​ങ്ങ​ളി​ൽ ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ നൂ​റോ​ളം സ്കൂ​ളു​ക​ളി​ൽ നി​ന്നെ​ത്തി​യ 800 ൽ​പ​രം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.