ഡെ​യ​ർ ടു ​ഡ്രീം സൂ​പ്പ​ർ ക്വി​സ് മ​ത്സ​രം ന​ട​ത്തി
Wednesday, October 16, 2019 1:23 AM IST
വാ​യാ​ട്ടു​പ​റ​ന്പ്: വാ​യാ​ട്ടു​പ​റ​ന്പ് സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളും എ​സ്എ​സ്എ​ൽ​സി 91 ബാ​ച്ചും സം​യു​ക്ത​മാ​യി ഡോ. ​എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാം ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡെ​യ​ർ ടു ​ഡ്രീം സൂ​പ്പ​ർ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ച​ന്ദ​ന​ക്കാം​പാ​റ ചെ​റു​പു​ഷ്പം ഹൈ​സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​വും ട്രോ​ഫി​യും ക​ര​സ്ഥ​മാ​ക്കി. വാ​യാ​ട്ടു​പ​റ​ന്പ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും പെ​രു​ന്പ​ട​വ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.
മാ​നേ​ജ​ർ ഫാ. ​കു​ര്യാ​ക്കോ​സ് ക​ള​രി​ക്ക​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ കെ.​ജി. ഭ​ട്ട​തി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ മാ​ത്യു ജെ. ​പു​ളി​ക്ക​ൽ, സു​നി​ൽ കീ​ഴാ​രം, ബോ​ബി മൈ​ക്കി​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.