ഇ​ന്ന​ത്തെ എ​ഴു​ത്തു​കാ​ർ അ​മ്മ​മാ​ര്‍ പ​റ​ഞ്ഞ ക​ഥ​യു​ടെ ഉ​ത്പ​ന്നം: ടി. ​പ​ദ്മ​നാ​ഭ​ന്‍
Monday, October 21, 2019 1:37 AM IST
ക​ണ്ണൂ​ര്‍: അ​മ്മ​മാ​രും അ​മ്മൂ​മ്മ​മാ​രും പ​റ​ഞ്ഞു കൊ​ടു​ത്ത ക​ഥ​യു​ടെ ഉ​ത്പ​ന്ന​മാ​ണ് ഇ​ന്ന​ത്തെ പ​ല എ​ഴു​ത്തു​കാ​രു​മെ​ന്ന് ക​ഥാ​കൃ​ത്ത് ടി.​പ​ദ്മ​നാ​ഭ​ന്‍. ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ മെ​ഗാ വാ​യ​ന​മ​ത്സ​ര​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മു​നിസി​പ്പ​ല്‍ ഹ​യ​ര്‍​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഇ​ന്ന​ത്തെ അ​ച്ഛ​ന​മ്മ​മാ​ര്‍ ജോ​ലി ചെ​യ്തു വ​ന്നാ​ല്‍ സീ​രി​യ​ലി​ന്‍റെ മു​ന്നി​ലാ​കു​ന്ന​ത് കാ​ര​ണം കു​ട്ടി​ക​ള്‍​ക്ക് ക​ഥ പ​റ​ഞ്ഞു കൊ​ടു​ക്കു​ന്നി​ല്ല. ഞാ​ന്‍ പ​ഠി​ക്കു​ന്ന കാ​ല​ത്ത് അ​ധ്യാ​പ​ക​രു​ടെ ശ​മ്പ​ളം ഏ​ഴു രൂ​പ​യാ​യി​രു​ന്നു. ഇ​തും തി​ക​ച്ചു കൊ​ടു​ക്കാ​ന്‍ മാ​നേ​ജ​ര്‍​മാ​ര്‍ ത​യാ​റാ​യി​രു​ന്നി​ല്ല. ആ ​കാ​ല​ത്ത് പോ​ലും കു​ട്ടി​ക​ള്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ വ​ന്നാ​ല്‍ ഈ ​തുഛ​മാ​യ ശ​മ്പ​ള​ത്തി​ല്‍നി​ന്ന് കു​ട്ടി​ക​ള്‍​ക്ക് ഭ​ക്ഷ​ണം വാ​ങ്ങി ന​ല്‍​കും. ദാ​രി​ദ്ര്യം നി​റ​ഞ്ഞ കൂ​ട്ടു​കു​ടും​ബ വ്യ​വ​സ്ഥ​യി​ലും വാ​യ​ന​യ്ക്ക് പ്ര​ധാ​ന്യം ന​ല്‍​കി​യി​രു​ന്നു.
അ​ന്ന് അ​മ്മ​മാ​രും സ​ഹോ​ദ​രി​മാ​രും ഉ​ദ്യോ​ഗ​ത്തി​നോ മ​റ്റേ​തെ​ങ്കി​ലും ജോ​ലി​ക്കോ പോ​യി​രു​ന്നി​ല്ല. പു​രു​ഷ​ന്‍​മാ​ര്‍ മാ​ത്ര​മാ​യി​രു​ന്നു ജോ​ലി​ക്ക് പോ​യി​രു​ന്ന​ത്. അ​തു കൊ​ണ്ടു ത​ന്നെ കു​ട്ടി​ക​ള്‍​ക്ക് ക​ഥ പ​റ​ഞ്ഞ് കൊ​ടു​ക്കാ​ന്‍ സ്ത്രീ​ക​ള്‍​ക്ക് ഏ​റെ സ​മ​യ​മു​ണ്ടാ​യി​രു​ന്നു. അ​ണു​കു​ടും​ബ​മാ​യ​തോ​ടെ മ​റ്റ് മേ​ഖ​ല​യി​ലേ​ത് പോ​ലെ വാ​യ​ന​യി​ലും വ​ലി​യ തോ​തി​ലു​ള്ള മാ​റ്റം സം​ഭ​വി​ച്ചെ​ന്നും ടി.​പ​ദ്മ​നാ​ഭ​ന്‍ പ​റ​ഞ്ഞു.
ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​മോ​ഹ​ന​ന്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. 16 മേ​ഖ​ല​യി​ല്‍നി​ന്ന് എ​ല്‍​പി, യു​പി, വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ത്ത 450 മ​ത്സ​രാ​ര്‍​ഥി​ക​ളും ഹ​യ​ര്‍​ സെ​ക്ക​ൻ​ഡ​റി കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളു​മാ​ണ് ജി​ല്ലാ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.