ക​ർ​ഷ​കപ്ര​ക്ഷോ​ഭം: പ​ന്തംകൊ​ളു​ത്തി പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ യോ​ഗ​വും
Tuesday, October 22, 2019 2:13 AM IST
പെ​രു​മ്പ​ട​വ്: ഉ​ത്ത​ര മ​ല​ബാ​ർ ക​ർ​ഷ​ക പ്രക്ഷോ​ഭ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ പെ​രു​മ്പ​ട​വി​ൽ കാ​ര്യ​പ്പ​ള്ളി, വെ​ള്ള​രി​യാ​നം, പ​ച്ചാ​ണി, എ​ട​ക്കോം, പെ​രു​മ്പ​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റു​ക​ണ​ക്കി​നു ക​ർ​ഷ​ക​ർ അ​ണി​നി​ര​ന്ന് പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ യോ​ഗ​വും ന​ട​ത്തി.

ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പി​ടി​പ്പു​കേ​ടാ​ണു ക​ർ​ഷ​ക​ർ ഇ​ന്ന് അ​നു​ഭ​വി​ക്കു​ന്ന തീ​രാ​ദു​രി​ത​ങ്ങ​ൾ​ക്കു കാ​ര​ണ​മെ​ന്നും ക​ർ​ഷ​ക​ർ ഒ​ന്നി​ച്ചുനി​ന്നാ​ൽ മാ​ത്ര​മേ അ​തി​ജീ​വ​നം സാ​ധ്യ​മാ​കൂ എ​ന്നും മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ജോ​ഷ്വ ജോ​സ് പ​റ​ഞ്ഞു.

ഷാ​ജി കാ​ട​ൻ​ചി​റ, ഫാ. ​സു​ബി​ൻ ക​ല​യം​ക​ണ്ട​ത്തി​ൽ, ഫാ. ​ആ​ന്‍റ​ണി ചാ​ണേ​ക്കാ​ട്ടി​ൽ, ബെ​ന്നി മു​ട​യാ​നി​ക്ക​ൽ, ജോ​സ് കാ​രി​ക്ക​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫാ. ​ജോ​സ​ഫ് പൂ​വ​ത്തോ​ലി​ൽ പ​ന്തം തെ​ളി​ച്ച് ന​ൽ​കി​യാ​ണു പ്ര​ക​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.പാ​ടി​യോ​ട്ടു​ചാ​ൽ ടൗ​ണി​ൽ നടന്ന വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ൽ ഫാ. ​സ​ന്തോ​ഷ് ക​ട്ട​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ടി​യോ​ട്ടു​ചാ​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ വി​കാ​രി ഫാ. ​ഏ​ബ്രഹാം വ​ട​ക്കേ​മു​റി​യി​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ർ​ഷ​ക പ്ര​ക്ഷോ​ഭ സ​മി​തി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ബി​നോ​യി തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​വി. മോ​ഹ​ന​ൻ, പി.​എ​സ്. റ​ഫീ​ഖ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പാ​ടി​യോ​ട്ടു​ചാ​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ. ​ല​ക്ഷ്മ​ണ​ൻ, ജെ. ​സെ​ബാ​സ്റ്റ്യ​ൻ, ട്രീ​സ ജോ​സ്, ജെ​മി​നി മൂ​ല​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.