യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച സം​ഭ​വം; അ​ഞ്ചു പേ​ർ​ക്കെ​തി​രേ കേ​സ്
Thursday, November 7, 2019 1:26 AM IST
ശ്രീ​ക​ണ്ഠ​പു​രം: ചെ​ങ്ങ​ളാ​യി​യി​ൽ യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്കെ​തി​രേ കേ​സ്. ചെ​ങ്ങ​ളാ​യി സ്വ​ദേ​ശി​ക​ളാ​യ നാ​സി​ഫ്, ഷി​ഫാ​സ്, ഷം​സാ​ർ, ഷ​ബീ​ർ, കൊ​ച്ചി സ്വ​ദേ​ശി​നി ലു​ധി​യ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണു ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.15 ഓ​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ചെ​ങ്ങ​ളാ​യി​യി​ലെ അ​റ​യാ​ത്തി​ൽ പു​തി​യ​പു​ര​യി​ൽ അ​സീ​ബ് (32), മു​നീ​ർ (40) എ​ന്നി​വ​ർ​ക്കാ​ണു മ​ർ​ദ​ന​മേ​റ്റ​ത്. ര​ണ്ടു കാ​റു​ക​ളി​ലാ​യെ​ത്തി​യ സം​ഘം ചെ​ങ്ങ​ളാ​യി ടൗ​ണി​ൽ വ​ച്ച് ഇ​രു​വ​രെ​യും ക​മ്പി​വ​ടി​യും മ​റ്റു മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ​രി​ക്കേ​റ്റ ഇ​വ​ർ ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​സീ​ബി​ന്‍റെ പ​രാ​തി​യി​ലാ​ണു കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്‌.