പി​ഡ​ബ്ല്യു​ഡി അ​സി. എ​ൻ​ജി​നി​യ​റെ ഉ​പ​രോ​ധി​ച്ചു
Thursday, November 7, 2019 1:28 AM IST
ത​ളി​പ്പ​റ​മ്പ്: പ​ട്ടു​വം-​കാ​വി​ൻ മു​ന​മ്പ് റോ​ഡി​ന്‍റെ അ​ശാ​സ്ത്രീ​യ നി​ർ​മാ​ണം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ട്ടു​വം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ളി​പ്പ​റ​മ്പ് പി​ഡ​ബ്ല്യു​ഡി അ​സി. എ​ക്സി​ക്യു​ട്ടി​വ് എ​ൻ​ജി​നി​യ​റെ ഉ​പ​രോ​ധി​ച്ചു. ന​വീ​ക​ര​ണ പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്ന ത​ളി​പ്പ​റ​മ്പ് പ​ട്ടു​വം-​ചെ​റു​കു​ന്ന് റോ​ഡി​ല്‍ കാ​വു​ങ്ക​ല്‍ മു​ത​ല്‍ കു​ഞ്ഞി​മ​തി​ല​കം വ​രെ​യും ഇ​ട​മു​ട്ട് പ​ള്ളി മു​ത​ല്‍ കാ​വി​ന്‍​മു​ന​മ്പ് വ​രെ​യു​മു​ള്ള ഭാ​ഗം കൂ​ടു​ത​ല്‍ ഉ​യ​ര്‍​ത്ത​ണ​മെ​ന്ന ആ​വ​ശ്യം നി​രാ​ക​രി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ഉ​പ​രോ​ധം. ജ​ന​താ​ത്പ​ര്യ​വും നാ​ടി​ന്‍റെ സു​ര​ക്ഷ​യും ക​ണ​ക്കി​ലെ​ടു​ത്തു പ​ദ്ധ​തി പു​ന​രാ​ലോ​ച​ന ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഉ​പ​രോ​ധം ന​ട​ക്കു​ന്ന​ത്. ഡി​സി​സി ജ​നറൽ സെ​ക്ര​ട്ട​റി​യും ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ രാ​ജീ​വ​ൻ ക​പ്പ​ച്ചേ​രി ഉ​പ​രോ​ധ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.