ശു​ചി​ത്വ സ​ന്ദേ​ശ​വു​മാ​യി ത​ളി​പ്പ​റ​ന്പി​ൽ ഇ​നി ചൂ​ലേ​ന്തി​യ കാ​ക്ക​യു​ടെ ശി​ല്പം
Thursday, November 7, 2019 1:28 AM IST
ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് ന​ഗ​ര​ത്തി​ല്‍ ദേ​ശീ​യ​പാ​ത​യ്ക്ക് അ​ഭി​മു​ഖ​മാ​യി നി​ര്‍​മി​ച്ച ശു​ചി​ത്വ മി​ഷ​ന്‍ പ്ര​തീ​ക​മാ​യ ചൂ​ലേ​ന്തി​യ കാ​ക്ക​യു​ടെ ശി​ല്പം പൂ​ര്‍​ത്തി​യാ​യി. ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ സ്വി​ച്ച് ഭാ​ര​ത് മി​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ശു​ചി​ത്വ​ത്തി​ന്‍റെ സ​ന്ദേ​ശം പ​ക​രാ​ന്‍ ശി​ല്പം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ആ​റ​ടി​യി​ല്‍ അ​ധി​കം ഉ​യ​ര​വും പ​ത്ത​ടി​യി​ല​ധി​കം നീ​ള​വു​മു​ള്ള ആ​ക​ര്‍​ഷ​ക​മാ​യ ഈ ​സി​മ​ിന്‍റ് ശി​ല്‍​പ്പം കേ​ര​ള​ത്തി​ല്‍ ആ​ദ്യ​ത്തേ​താ​ണ്.

പ്ര​ശ​സ്ത ശി​ല്പി​യും ചി​ത്ര​കാ​ര​നു​മാ​യ കെ.​കെ.​ആ​ര്‍. വെ​ങ്ങ​ര​യാ​ണ് ഇ​ത് രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. മോ​ഹ​ന്‍​കു​മാ​ര്‍ ച​ന്ദ​ന​ക്കാം​പാ​റ, ഷാ​ജി മാ​ടാ​യി, സു​ജി​ത് വാ​രം, റാ​ഫി എ​ന്നി​വ​ർ സ​ഹാ​യി​ക​ളാ​യി​രു​ന്നു. നി​ര​വ​ധി ശി​ല്പ​ങ്ങ​ള്‍ ചെ​യ്ത​ത് ശ്ര​ദ്ധേ​യ​നാ​യ ക​ലാ​കാ​ര​നാ​ണ് കെ.​കെ.​ആ​ര്‍.​വെ​ങ്ങ​ര. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ 20 പ്ര​ഗ​ത്ഭ​രാ​യ ക​ലാ​കാ​ര​ന്‍​മാ​രാ​ണ് ഈ ​സം​രം​ഭ​ത്തി​ല്‍ പ​ങ്കു​കൊ​ണ്ട​ത്.

ഇ​ന്ത്യ​യി​ലെ പ്ര​ശ​സ്ത ചി​ത്ര​കാ​ര​ന്‍ എ​ന്‍.​കെ.​പി. മു​ത്തു​ക്കോ​യ​യു​ടെ സാ​ന്നി​ധ്യ​വും ഈ ​പ​രി​പാ​ടി​ക്ക് മി​ഴി​വേ​കി​യി​രു​ന്നു. മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ അ​ള്ളാം​കു​ളം മ​ഹ​മ്മൂ​ദ്, സെ​ക്ര​ട്ട​റി കെ.​അ​ഭി​ലാ​ഷ്, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​പി.​ബൈ​ജു, ലൈ​ബ്രേ​റി​യ​ന്‍ വി.​വി.​ വി​ജ​യ​ന്‍, ഹ​രി​ത ക​ര്‍​മ​സേ​നാ സെ​ക്ര​ട്ട​റി കെ.​പി.​ഫ​ഹ​ദ് എ​ന്നി​വ​രാ​ണ് ഈ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത്.
ഇ​നി ടൗ​ണ്‍ സ്‌​ക്വ​യ​റി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്കും ദേ​ശീ​യ​പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​വ​ര്‍​ക്കും ഈ​ ശി​ല്പം വ​ലി​യ ഒ​ര​നു​ഭ​വ​മാ​കും.

ശു​ചി​ത്വ​മി​ഷ​ന്‍റെ സ​ന്ദേ​ശം വി​ളി​ച്ചോ​തു​ന്ന കാ​ക്ക ഇ​നി ത​ളി​പ്പ​റ​മ്പി​ന്‍റെ അ​ട​യാ​ള​വു​മാ​കും. ശി​ല്പ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഒ​ന്‍​പ​തി​ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് ശു​ചി​ത്വ​മി​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റും മു​ന്‍ ക​ണ്ണൂ​ര്‍ ക​ള​ക്ട​റു​മാ​യ മീ​ര്‍ മു​ഹ​മ്മ​ദ​ലി നി​ര്‍​വ​ഹി​ക്കും. മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ അ​ള്ളാം​കു​ളം മ​ഹ​മ്മൂ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.