ദേ​ശീ​യ പു​ര​സ്‌​കാ​ര നി​റ​വി​ല്‍ തി​ല്ല​ങ്കേ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം
Thursday, November 7, 2019 1:29 AM IST
ഇ​രി​ട്ടി: ആ​രോ​ഗ്യ രം​ഗ​ത്ത് മി​ക​വ് പു​ല​ര്‍​ത്തു​ന്ന സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍​ക്ക് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ നാ​ഷ​ണ​ല്‍ ക്വാ​ളി​റ്റി അ​ഷ്വ​റ​ന്‍​സ് സ്റ്റാ​ൻ​ഡേ​ഡ് പു​ര​സ്‌​കാ​രം തി​ല്ല​ങ്കേ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്. ഒ​പി വി​ഭാ​ഗം, ഭ​ര​ണ നി​ര്‍​വ​ഹ​ണം, ല​ബോ​റ​ട്ട​റി, ദേ​ശീ​യ ആ​രോ​ഗ്യ പ​രി​പാ​ടി എ​ന്നീ നാ​ലു വി​ഭാ​ഗ​ങ്ങ​ളാ​യി മു​ന്നൂ​റോ​ളം മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യാ​ണ് പു​ര​സ്‌​കാ​ര നി​ര്‍​ണ​യം. 93 ശ​ത​മാ​നം മാ​ര്‍​ക്കാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് ല​ഭി​ച്ച​ത്. സാ​യാ​ഹ​ന ഒ​പി​യ​ട​ക്കം മൂ​ന്ന് ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​ന​മാ​ണ് നി​ല​വി​ല്‍ ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്. നി​ശ്ച​യി​ക്ക​പ്പെ​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ പാ​ലി​യേ​റ്റീ​വ് ക്ലി​നി​ക്, വ​യോ​ജ​ന ക്ലി​നി​ക്, കൗ​മാ​രാ​രോ​ഗ്യ ക്ലി​നി​ക്, ശ്വാ​സ് ക്ലി​നി​ക്, ജീ​വി​ത​ശൈ​ലി രോ​ഗ നി​ര്‍​ണ​യ ക്ലി​നി​ക്, വി​ഷാ​ദ രോ​ഗ നി​ര്‍​ണ​യ ക്ലി​നി​ക്, കാ​ഴ്ച പ​രി​ശോ​ധ​ന സം​വി​ധാ​നം, ല​ബോ​റ​ട്ട​റി എ​ന്നീ സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ണ്.
തി​ല്ല​ങ്കേ​രി​ക്കൊ​പ്പം ക​തി​രൂ​ര്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നും കൂ​വോ​ട് അ​ര്‍​ബ​ന്‍ പി ​എ​ച്ച് സി​ക്കും അ​വാ​ര്‍​ഡ് ല​ഭി​ച്ചു. ഇ​തോ​ടെ 12 സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് പു​ര​സ്‌​ക്കാ​രം ല​ഭി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ ആ​ദ്യ ജി​ല്ല​യാ​യി ക​ണ്ണൂ​ര്‍ മാ​റി.
ആ​രോ​ഗ്യ വകുപ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് നേ​ട്ട​ങ്ങ​ള്‍​ക്ക് പി​ന്നി​ല്‍.