ആ​റ​ളം ഫാം ​കൃ​ഷി വ​കു​പ്പി​നെ ഏ​ൽ​പ്പി​ക്ക​ണം: കോ​ൺ​ഗ്ര​സ് ഇ​രി​ട്ടി ബ്ലോ​ക്ക് ക​മ്മി​റ്റി
Thursday, November 7, 2019 1:30 AM IST
ഇ​രി​ട്ടി: ഏ​ഷ്യ​യി​ലെ ത​ന്നെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട കൃ​ഷി​ഫാ​മാ​യ ആ​റ​ളം ഫാ​മി​നെ ര​ക്ഷി​ക്കാ​ൻ ഫാം ​ചു​മ​ത​ല കൃ​ഷി വ​കു​പ്പി​നെ ഏ​ൽ​പ്പി​ക്കു​ക​യും ആ​റ​ളം ഫാ​മി​ലെ പ്ര​ശ്ന​ങ്ങ​ൾ ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്കു​വാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ഇ​രി​ട്ടി ബ്ലോ​ക്ക് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ർ​ഗീ​സ്, ആ​ദി​വാ​സി കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​മ​നോ​ജ്കു​മാ​ർ, ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​വേ​ലാ​യു​ധ​ൻ, വി.​ടി.​തോ​മ​സ് എ​ന്നി​വ​ർ അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.
പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി എ.​കെ.​ബാ​ല​ൻ മൂ​ന്ന​ര വ​ർ​ഷ​മാ​യി ഫാ​മി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി യാ​തൊ​ന്നും ചെ​യ്യു​വാ​ൻ ത​യാ​റാ​യി​ട്ടി​ല്ല. ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച നാ​ല് കോ​ടി രൂ​പ​യും ചു​വ​പ്പ് നാ​ട​യി​ൽ കു​ടു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ൾ ത​ന്നെ ഫാ​മി​ന്‍റെ ബാ​ധ്യ​ത പ​ത്ത് കോ​ടി​യി​ല​ധി​ക​മാ​ണ്. നാ​ല് മാ​സ​മാ​യി ഫാ​മി​ലെ ജീ​വ​ന​ക്കാ​ർ​ക്കും 65 ശ​ത​മാ​നം ആ​ദി​വാ​സി​ക​ളു​മു​ൾ​പ്പെ​ടെ​യു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്കും ശ​മ്പ​ള​മോ കൂ​ലി​യോ ല​ഭി​ച്ചി​ട്ടി​ല്ല.
ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ഫാ​മി​ൽ​നി​ന്ന് പി​രി​ഞ്ഞു​പോ​യ നാ​ല്പ​തോ​ളം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് യാ​തൊ​രു ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ച്ചി​ട്ടി​ല്ല. ഏ​താ​ണ്ട് മു​പ്പ​തോ​ളം കാ​ട്ടാ​ന​ക​ൾ ഫാ​മി​ൽ വി​ഹ​രി​ക്കു​ക​യും തെ​ങ്ങ്, ക​വു​ങ്ങ് ഉ​ൾ​പ്പെ​ടെ കൃ​ഷി ഭൂ​മി​യി​ൽ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ്. ആ​റ​ളം ഫാ​മി​നെ പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​വു​ന്ന​തെ​ന്നും നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്നു.