വി​മാ​ന​ത്താ​വ​ള വ​ഴി​യി​ലെ വി​ള​ക്കു​ക​ൾ മി​ഴി​തു​റ​ന്നു
Thursday, November 7, 2019 1:31 AM IST
മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള റോ​ഡി​ലെ തെ​രു​വു​വി​ള​ക്കു​ക​ൾ മി​ന്നി. ഒ​ന്ന​ര വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് കീ​ഴ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്തെ തെ​രു​വു​വി​ള​ക്കു​ക​ൾ പ്ര​കാ​ശി​ച്ചു തു​ട​ങ്ങി​യ​ത്. വി​മാ​ന​ത്താ​വ​ള റോ​ഡാ​യ കാ​ര പേ​രാ​വൂ​ർ മു​ത​ൽ ക​ല്ലേ​രി​ക്ക​ര വ​രെ​യു​ള്ള തെ​രു​വു​വി​ള​ക്കു​ക​ളാ​ണ് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ പ്ര​കാ​ശി​ച്ചു തു​ട​ങ്ങി​യ​ത്.
വി​മാ​ന​ത്താ​വ​ളം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പേ തെ​രു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. വി​മാ​ന​ത്താ​വ​ള ക​മ്പ​നി​യാ​യ കി​യാ​ൽ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് വാ​യാ​ന്തോ​ട് മു​ത​ൽ കാ​ര പേ​രാ​വൂ​ർ വ​രെ​യു​ള്ള റോ​ഡ​രി​കി​ലാ​ണ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ച​ത്. വൈ​ദ്യു​ത ചാ​ർ​ജ് വ​ഹി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് പ്ര​കാ​ശി​പ്പി​ക്ക​ൽ ച​ട​ങ്ങ് വൈ​കി​യ​ത്. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് വാ​യാ​ന്തോ​ട് മു​ത​ൽ ക​ല്ലേ​രി​ക്ക​ര വ​രെ​യു​ള്ള തെ​രു​വ് വി​ള​ക്കു​ക​ൾ ന​ഗ​ര​സ​ഭ സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഏ​റ്റെ​ടു​ത്ത് പ്ര​കാ​ശി​പ്പി​ച്ചി​രു​ന്നു. മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ൽ​പ്പെ​ടു​ന്ന ഭാ​ഗ​ത്തെ വി​ള​ക്കു​ക​ൾ പ്ര​കാ​ശി​പ്പി​ച്ചി​ട്ടും കീ​ഴ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വി​ള​ക്കു​ക​ൾ പ്ര​കാ​ശി​പ്പി​ക്കാ​ൻ വൈ​കി​യ​ത് ജ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് പ​ഞ്ചാ​യ​ത്ത് വി​ള​ക്കു ക​ൾ പ്ര​കാ​ശി​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. എ​ൽ​ഇ​ഡി ലൈ​റ്റു​ക​ളു​ടെ സ്വി​ച്ച് ഓ​ൺ ക​ർ​മം കാ​ര പേ​രാ​വൂ​രി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​രാ​ജ​ൻ നി​ർ​വ​ഹി​ച്ചു. ടി. ​രു​ധീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​അം​ബി​ക, കെ.​പ്ര​ഭാ​ക​ര​ൻ, ഭ​ര​ത​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.