പ്ര​ള​യം: മ​ണ്ണി​ന്‍റെ പ​രി​ശോ​ധ​ന ന​ട​ത്തി വ​ള​ങ്ങ​ളും മൂ​ല​ക​ങ്ങ​ളും സൗ​ജ​ന്യ​മാ​ക്ക​ണം
Thursday, November 7, 2019 1:31 AM IST
ഇ​രി​ട്ടി: പ്ര​ള​യ​ത്തെ​ത്തു​ട​ര്‍​ന്ന് കൃ​ഷി​യോ​ഗ്യ​മ​ല്ലാ​താ​യ മ​ല​യോ​ര​ത്തെ മ​ണ്ണി​ന്‍റെ ഘ​ട​ന പ​രി​ശോ​ധ​ന ന​ട​ത്തി വ​ള​ങ്ങ​ളും മൂ​ല​ക​ങ്ങ​ളും സൗ​ജ​ന്യ​മാ​യി ന​ല്‍​ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് കു​ന്നോ​ത്ത് ഫൊ​റോ​ന ക​മ്മി​റ്റി സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കൃ​ഷി ഭ​വ​ന്‍ മു​ഖേ​ന കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല ഉ​ദ്യോ​ഗ​സ്ഥ​രും മ​ണ്ണ് പ​രി​ശോ​ധ​ന വ​കു​പ്പ് ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്ന് സൗ​ജ​ന്യ മ​ണ്ണ് പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഈ ​മാ​സ​വും അ​ടു​ത്ത​മാ​സ​വും ന​ട​ത്തു​ന്ന ഉ​ത്ത​ര​മ​ല​ബാ​ർ ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭം വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​തി​നും ഇ​ട​വ​ക, ഫൊ​റോ​ന, രൂ​പ​താ​ത​ല പ്ര​ക്ഷോ​ഭ​ത്തി​നും യോ​ഗം പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. 15ന് ​ഇ​രി​ട്ടി വൈ​ല്‍​ഡ് ലൈ​ഫ് ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തു​ന്ന ക​ര്‍​ഷ​ക മാ​ര്‍​ച്ചി​നും പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. ഫൊ​റോ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് ആ​മ​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത പ്ര​സ​ഡി​ന്‍റ് ദേ​വ​സ്യ കൊ​ങ്ങോ​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് അ​ല്‍​ഫോ​ന്‍​സ് ക​ള​പ്പു​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബെ​ന്നി​പു​തി​യാം​പു​റം, ഷി​ബു കു​ന്ന​പ്പ​ള്ളി, തോ​മ​സ് നെ​ച്ചി​യാ​ട്ട്, അ​നൂ​പ് ചെ​മ്പ​ക​ശേ​രി​യി​ല്‍, തോ​മ​സ് വ​ട്ട​മ​റ്റ​ത്തി​ല്‍, മാ​ത്യു വ​ള്ളോം​കോ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.