കാ​ഷ്മീ​രി​ലെ സ്ഥി​തി ആ​ശ​ങ്കാ​ജ​ന​കം: സി​ദ്ധാ​ർ​ത്ഥ് വ​ര​ദ​രാ​ജ​ൻ
Friday, November 8, 2019 1:29 AM IST
ക​ണ്ണൂ​ർ: ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി​യ​ശേ​ഷ​മു​ള്ള കാ​ഷ്മീ​രി​ൽ യൂ​റോ​പ്യ​ൻ എം​പി​മാ​രെ ക്ഷ​ണി​ച്ചു​വ​രു​ത്തു​മ്പോ​ൾ ഇ​ന്ത്യ​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും രാ​ഷ്‌​ട്രീ​യ-​സാം​സ്കാ​രി​ക നേ​താ​ക്ക​ൾ​ക്കും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത് എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ധാ​ർ​ത്ഥ് വ​ര​ദ​രാ​ജ​ൻ. രാ​ഹു​ൽ ഗാ​ന്ധി​ക്കോ സീ​താ​റാം യെ​ച്ചൂ​രി​ക്കോ ഗു​ലാം​ന​ബി ആ​സാ​ദി​നോ​ പോ​ലും കാ​ഷ്മീ​രി​ൽ പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച​തി​നു​പി​ന്നി​ലെ കാ​ര​ണ​മെ​ന്തെ​ന്ന് ഭ​ര​ണ​കൂ​ടം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി​യ​ശേ​ഷ​മു​ള്ള കാ​ഷ്മീ​ർ എ​ന്ന വി​ഷ​യ​ത്തി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഇ.​കെ. നാ​യ​നാ​ർ ചെ​യ​ർ ഫോ​ർ പാ​ർ​ല​മെ​ന്‍റ​റി അ​ഫ​യേ​ഴ്സും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പാ​ർ​ല​മെ​ന്‍റ​റി അ​ഫ​യേ​ഴ്സും സം​യു​ക്ത​മാ​യി മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​ഷ്മീ​രി​ൽ മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്കു​ക മാ​ത്ര​മ​ല്ല തെ​റ്റി​ദ്ധാ​ര​ണാ​ജ​ന​ക​മാ​യ വാ​ർ​ത്ത പ്ര​ച​രി​പ്പി​ക്കു​ക​കൂ​ടി ചെ​യ്യു​ന്നു​ണ്ട്. ഇ​തു​വ​രെ കാ​ഷ്മീ​രി​ൽ 79ഓ​ളം കു​ട്ടി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു ത​ട​ങ്ക​ലി​ൽ വ​ച്ച​താ​യി പ​റ​യ​പ്പെ​ടു​ന്നു. ഇ​ത് ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ആ​ക്‌​ടി​ന്‍റെ പ​ര​സ്യ​ലം​ഘ​ന​മാ​ണ്.
ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തെ അ​ട്ടി​മ​റി​ക്കു​ന്ന കാ​ഷ്മീ​രി​ലെ സ്ഥി​തി​വി​ശേ​ഷം മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ​യും തു​റി​ച്ചു​നോ​ക്കു​ന്നു​ണ്ട്. നി​യ​മ​വി​രു​ദ്ധ​മാ​യി കാ​ഷ്മീർ ജ​ന​ത​യെ​ക്കൊ​ണ്ട് ബോ​ണ്ടു​ക​ളി​ൽ ഒ​പ്പു​വ​യ്പി​ക്കു​ന്നു.
ഇ​തെ​ല്ലാം ഭീ​ക​ര​വാ​ദപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യാ​ൻ​വേ​ണ്ടി​യാ​ണെ​ന്ന് സ​ർ​ക്കാ​ർ വാ​ദി​ക്കു​മ്പോ​ൾ ഭീ​ക​ര​വാ​ദം ഏ​റ്റ​വും കൂ​ടു​ത​ൽ ന​ട​ന്ന 1992 മു​ത​ൽ 2002 വ​രെ​യു​ള്ള കാ​ല​ത്ത് ഇ​ല്ലാ​തി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളും വി​ല​ക്കു​ക​ളു​മാ​ണ് ഭീ​ക​ര​വാ​ദം ക്ര​മേ​ണ കു​റ​ഞ്ഞ ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും സി​ദ്ധാ​ർ​ത്ഥ് വ​ര​ദ​രാ​ജ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.
വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ. ​ഹാ​പ്പി​മോ​ൻ ജേ​ക്ക​ബ് പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു.
ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പാ​ർ​ല​മെ​ന്‍റ​റി അ​ഫ​യേ​ഴ്സ് ഡ​യ​റ​ക്‌​ട​ർ ജ​ന​റ​ൽ ഡോ. ​ഡി​മ്പി വി. ​ദി​വാ​ക​ര​ൻ, ഇ.​കെ. നാ​യ​നാ​ർ ചെ​യ​ർ ഫോ​ർ പാ​ർ​ല​മെ​ന്‍റ​റി അ​ഫ​യേ​ഴ്സ് ഡ​യ​റ​ക്‌​ട​ർ പി. ​മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.