വൈ​ക​ല്യ​മു​ള്ള​വ​രു​ടെ ക്രി​ക്ക​റ്റ് മ​ത്സ​രം: സെ​ല​ക്‌​ഷ​ൻ ​ട്ര​യ​ൽ 12ന് ​ത​ല​ശേ​രി​യി​ൽ
Friday, November 8, 2019 1:29 AM IST
ക​ണ്ണൂ​ർ: ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കാ​യി സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ആ​റു ജി​ല്ല​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ഡി​സം​ബ​ർ അ​ഞ്ചു​മു​ത​ൽ ഏ​ഴു​വ​രെ തൃ​ശൂ​രി​ൽ ട്വ​ന്‍റി ട്വ​ന്‍റി ക്രി​ക്ക​റ്റ് മ​ത്സ​രം ന​ട​ത്തും. കേ​ര​ള ഫി​സി​ക്ക​ലി ച​ല​ഞ്ച്ഡ് ഓ​ൾ സ്പോ​ർ​ട്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ത്‌​സ​രം. ക​ണ്ണൂ​ർ ജി​ല്ലാ ടീ​മി​ന്‍റെ സെ​ല​ക്‌​ഷ​ൻ ട്ര​യ​ൽ 12ന് ​രാ​വി​ലെ പ​ത്തി​ന് ത​ല​ശേ​രി കോ​ണോ​ർ​വ​യ​ൽ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. കേ​ര​ള​ത്തി​ൽ ക്രി​ക്ക​റ്റി​ൽ ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള അ​ധി​കം മ​ത്സ​രാ​ർ​ഥി​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ മ​റ്റു ജി​ല്ല​ക​ളി​ലെ കാ​യി​ക​താ​ര​ങ്ങ​ളെ​കൂ​ടി പ​ങ്കെ​ടു​പ്പി​ച്ചാ​ണ് ജി​ല്ലാ ടീം ​രൂ​പീ​ക​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലു​ള്ള​വ​ർ​ക്ക് ക​ണ്ണൂ​ർ ജി​ല്ല​യു​ടെ സെ​ല​ക്‌​ഷ​ൻ‌ ട്ര​യ​ലി​ൽ പ​ങ്കെ​ടു​ക്കാം. അ​പേ​ക്ഷ​ക​ൾ പ​ത്തി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു​മു​ന്പ് ല​ഭി​ക്ക​ണം. അ​പേ​ക്ഷാ​ഫോ​മി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും pcasak.weebly.com എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. ഫോ​ൺ: 7736100316, 9809921065.