ചെ​സ്: ത​ല​ശേ​രി ബ്ര​ണ്ണ​ൻ, മാ​ന​ന്ത​വാ​ടി മേ​രി​മാ​താ കോ​ള​ജു​ക​ൾ ജേ​താ​ക്ക​ൾ
Friday, November 8, 2019 1:29 AM IST
അ​ങ്ങാ​ടി​ക്ക​ട​വ്: അ​ങ്ങാ​ടി​ക്ക​ട​വ് ഡോ​ൺ​ബോ​സ്കോ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ന​ട​ന്ന ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഇ​ന്‍റ​ർ കോ​ള​ജി​യ​റ്റ് ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പു​രു​ഷ​വി​ഭാ​ഗ​ത്തി​ൽ ത​ല​ശേ​രി ബ്ര​ണ്ണ​ൻ കോ​ള​ജ് ടീ​മും വ​നി​താ​വി​ഭാ​ഗ​ത്തി​ൽ മാ​ന​ന്ത​വാ​ടി മേ​രി​മാ​താ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജും ചാ​മ്പ്യ​ൻ​മാ​രാ​യി. മു​ൻ ദേ​ശീ​യ ചെ​സ് താ​ര​വും ഇ​രി​ട്ടി എം​ജി കോ​ള​ജ് ഫി​സി​ക്സ് വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ ഡോ. ​കെ.​വി. ദേ​വ​ദാ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​സ് ബൗ​ദ്ധി​ക​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന വി​നോ​ദ​മാ​ണെ​ന്നും ഏ​തു കാ​യി​ക​വി​നോ​ദ​വും പ​ഠ​ന​ത്തെ സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഡോ​ൺ​ബോ​സ്കോ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. ഫ്രാ​ൻ​സി​സ് കാ​ര​യ്ക്കാ​ട്ട്, പി.​എ​ഫ്. പ്ര​വീ​ൺ, പി. ​കെ. നി​തി​ൻ കു​ട്ട​ൻ, അ​ജ​യ് ഡേ​വി​ഡ് ജോ​സ്, ഷാ​രോ​ൺ സ​ണ്ണി, ഡോ. ​എം.​എ​സ്. ഗോ​വി​ന്ദ​ൻ​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​രു​ഷ-​വ​നി​താ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 28 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.