വീ​ട്ട​മ്മ​യി​ൽ നി​ന്ന് അ​ഞ്ചുല​ക്ഷം ത​ട്ടി​യ ര​ണ്ടു പേ​ർ​ക്കെ​തി​രേ കേ​സ്
Friday, November 8, 2019 1:30 AM IST
ശ്രീ​ക​ണ്ഠ​പു​രം: ഓ​ൺ​ലൈ​ൻ മാ​ർ​ക്ക​റ്റിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ട്ട​മ്മ​യി​ൽ നി​ന്ന് അ​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ന്ന പ​രാ​തി​യി​ൽ ര​ണ്ട് പേ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​യ​മ്പ​ത്തൂ​ർ കെ.​എ​സ്. രാ​മ​സ്വാ​മി ഗൗ​ണ്ട​ർ സ്ട്രീ​റ്റി​ലെ ഡ്രീം ​മേ​ക്കേ​ഴ്സ് ഗ്ലോ​ബ​ൽ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സ​തീ​ഷ് കു​മാ​ർ, മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ ഗു​ണ​പ​തി എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് പ​യ്യാ​വൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ​യ്യാ​വൂ​ർ വാ​തി​ൽ​മ​ട​യി​ലെ മു​പ്ര​പ്പ​ള്ളി ജോ​സി ജോ​സ​ഫി​ന്‍റെ പ​രാ​തി​യി​ൽ ത​ളി​പ്പ​റ​മ്പ് കോ​ട​തി നി​ർദേശ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. ഓ​ൺ​ലൈ​ൻ മാ​ർ​ക്ക​റ്റിം​ഗ് ക​മ്പ​നി​യി​ൽ പ​ണം നി​ക്ഷേ​പി​ച്ചാ​ൽ ക​മ്പ​നി വ്യാ​പാ​രം ന​ട​ത്തി ക​മ്മീ​ഷ​നാ​യി ല​ഭി​ക്കു​ന്ന പ​ണം അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​ച്ചുത​രാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ്ര​തി​ക​ൾ ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് വ്യാ​ജ​മാ​യി നി​ർ​മി​ച്ച് പ​രാ​തി​ക്കാ​രി​ക്ക് ന​ൽ​കു​ക​യും വാ​ഗ്ദാ​നം ചെ​യ്ത ക​മ്മീ​ഷ​നോ അ​ട​ച്ച പ​ണ​മോ ന​ൽ​കാ​തെ വ​ഞ്ചി​ച്ച​താ​യാ​ണ് പ​രാ​തി.