പ​ന്ന്യ​ന്നൂ​രി​ൽ വീ​ടി​നു തീ​പി​ടി​ച്ചു; ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം
Friday, November 8, 2019 1:31 AM IST
പാ​നൂ​ർ: പ​ന്ന്യ​ന്നൂ​ർ പ​ള്ളി​ക്ക് സ​മീ​പം വീ​ടി​നു തീ​പിടി​ച്ചു. ബി​ന്ദു നി​വാ​സി​ൽ ഭാ​സ്ക​ര​ന്‍റെ വീ​ടി​ന്‍റെ ര​ണ്ടാംനി​ല​യി​ൽ വാ​ട​ക​യ്ക്കുന​ല്കി​യ ഇടത്താ​യി​രു​ന്നു തീ​പി​ടി​ത്തം. അ​ടു​ക്ക​ള​യി​ലെ ഫ്രി​ഡ്ജി​ൽ നി​ന്നു​ള്ള ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് കാ​ര​ണ​മാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സം​ഭ​വ​മ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ പാ​നൂ​ർ ഫ​യ​ർ​ഫോ​ഴ്സ് അ​ടു​ക്ക​ള​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഗ്യാ​സ് സി​ലി​ണ്ട​ർ പെ​ട്ടെ​ന്ന് നീ​ക്കം ചെ​യ്ത​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. ഫ്രി​ഡ്ജി​ന് പു​റ​മെ മി​ക്സി, ഗ്രൈ​ൻ​ഡ​ർ, ചു​മ​ർ, ജ​നാ​ല എ​ന്നി​വ​യെ​ല്ലാം ക​ത്തി ന​ശി​ച്ചു. അ​ടു​ക്ക​ള​യി​ലെ ക്യാ​ബി​ൻ ഉ​ൾ​പ്പെ​ടെ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു.