കൂ​ത്തു​പ​റ​മ്പി​ൽ സ​ബ് ജ​യി​ൽ; പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ജ​യി​ൽ ഡി​ഐ​ജി​യെ​ത്തി
Friday, November 8, 2019 1:31 AM IST
കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പി​ൽ സ​ബ് ജ​യി​ൽ സ്ഥാ​പി​ക്കു​ന്ന​തി​നു​മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ജ​യി​ൽ ഡി​ഐ​ജി എ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ജ​യി​ൽ ഡി​ഐ​ജി എം.​കെ.​ വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. കൂ​ത്തു​പ​റ​മ്പ് ബ​സ്‌​സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ കെ​ട്ടി​ടം ന​വീ​ക​രി​ച്ചാ​ണ് സ​ബ് ജ​യി​ലാ​ക്കി മാ​റ്റു​ന്ന​ത്. 3.30 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ത​ട​വു​കാ​രെ ഉ​പ​യോ​ഗി​ച്ച് സ്ഥ​ല​ത്തെ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റു​ന്ന പ്ര​വൃ​ത്തി​യാ​ണ് ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​ത്.
കൂ​ത്തു​പ​റ​മ്പ്, മ​ട്ട​ന്നൂ​ർ കോ​ട​തി​ക​ളി​ൽ​നി​ന്നു​ള്ള റി​മാ​ൻ​ഡ് ത​ട​വു​കാ​രെ​യാ​ണ് കൂ​ത്തു​പ​റ​മ്പ് സ​ബ് ജ​യി​ലി​ൽ പാ​ർ​പ്പി​ക്കു​ക​യെ​ന്നും അ​റു​പ​തോ​ളം പേ​ർ​ക്കു​ള്ള സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്നും ജ​യി​ൽ ഡി​ഐ​ജി എം.​കെ.​ വി​നോ​ദ് കു​മാ​ർ പ​റ​ഞ്ഞു. ഈ ​മാ​സം ത​ന്നെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്താ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ക​ണ്ണൂ​ർ സ​ബ് ജ​യി​ൽ സൂ​പ്ര​ണ്ട് കെ.​വി.​ ര​വീ​ന്ദ്ര​ൻ, ഉ​ത്ത​ര​മേ​ഖ​ല സ്പെ​ഷ​ൽ ഓ​ഫീ​സ​ർ എം.​വി.​ ര​വീ​ന്ദ്ര​ൻ, ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ അ​സി​സ്റ്റ​ന്‍റ് സൂ​പ്ര​ണ്ടു​മാ​രാ​യ ടി.​വി.​ അ​ശോ​ക​ൻ, ഇ.​ കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​രും ഡി​ഐ​ജി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.