ആ​റ​ളം വി​ല്ലേ​ജി​ൽ ഭൂ​മി​കൈ​മാ​റ്റ​ത്തി​നും വി​ല്പ​ന​യ്ക്കും വ​ൻ സാ​ന്പ​ത്തി​ക​ഭാ​രം
Friday, November 8, 2019 1:31 AM IST
ഇ​രി​ട്ടി: ആ​റ​ളം വി​ല്ലേ​ജി​ൽ ഭൂ​മി​യു​ടെ ത​രം രേ​ഖ​പ്പെ​ടു​ത്തി​യ​തി​ലു​ണ്ടാ​യ പി​ശ​കു​മൂ​ലം ഭൂ​മി കൈ​മാ​റ്റ​ത്തി​ലും വി​ല്പ​ന​യി​ലും വ​ൻ സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രു​ന്ന​താ​യി പ​രാ​തി. ആ​റ​ളം വി​ല്ലേ​ജി​ൽ 1933 ലെ ​റീ​സ​ർ​വേ പ്ര​കാ​ര​മാ​ണ് ഭൂ​മി ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ലാ​ൻ​ഡ് ര​ജി​സ്റ്റ​റി​ൽ റീ​സ​ർ​വേ ന​ട​ത്തി​യ സ്ഥ​ല​ത്തെ ക​ര​ഭൂ​മി സ്ഥി​രം പു​ഞ്ച, അ​സ്ഥി​ര പു​ഞ്ച, തോ​ട്ടം എ​ന്നി​ങ്ങ​നെ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
ഇ​പ്പോ​ൾ ആ​ധാ​ർ ലി​ങ്ക് നി​കു​തി ര​സീ​ത് ത​യാ​റാ​ക്കി​യ​പ്പോ​ൾ ആ​റ​ളം വി​ല്ലേ​ജി​ൽ മാ​ത്രം ക​ര​ഭൂ​മി​ക്ക് പു​ര​യി​ടം എ​ന്നാ​ണ് സോ​ഫ്റ്റ്‌വേ​റി​ൽ തെ​റ്റാ​യി ചേ​ർ​ത്തി​ട്ടു​ള്ള​ത്. സ​മാ​ന രീ​തി​യി​ൽ റി​സ​ർ​വേ ന​ട​ത്തി​യ സ​മീ​പ​വി​ല്ലേ​ജു​ക​ളാ​യ പാ​യം, കീ​ഴൂ​ർ, ചാ​വ​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം സ്ഥി​രം പു​ഞ്ച, അ​സ്ഥി​ര​പു​ഞ്ച, ന​ഞ്ച എ​ന്നി​ങ്ങ​നെ ചേ​ർ​ത്താ​ണ് നി​കു​തി ര​സീ​ത് ല​ഭി​ക്കു​ന്ന​ത്. ആ​റ​ള​ത്തെ മാ​ത്രം നി​കു​തി ര​സീ​ത് വാ​ങ്ങു​മ്പോ​ൾ പു​ര​യി​ടം എ​ന്നു മാ​ത്ര​മാ​ണ് കി​ട്ടു​ന്ന​ത്.
പു​ര​യി​ടം ഏ​റ്റ​വും വി​ല​കൂ​ടി​യ സ്ഥ​ല​മെ​ന്ന നി​ല​യി​ലാ​ണ് ന്യാ​യ​വി​ല നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ആ​റ​ള​ത്തെ റി​സ​ർ​വേ 2, 239, 279, 304 എ​ന്നീ ന​മ്പ​റു​ക​ളി​ൽ​പ്പെ​ട്ട ആ​യി​ര​ക്ക​ണ​ക്കി​ന് ഏ​ക്ക​ർ കൃ​ഷി​ഭൂ​മി യ​ഥാ​ർ​ഥ​ത്തി​ൽ അ​സ്ഥി​ര പു​ഞ്ച​യാ​ണെ​ങ്കി​ലും പു​ര​യി​ടം എ​ന്നേ നി​കു​തി ര​സീ​തി​ൽ വ​രൂ. ആ​റ​ളം വി​ല്ലേ​ജി​ലെ ജ​ന​ങ്ങ​ൾ​ക്ക് സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യും മ​റ്റ് സ​ങ്കീ​ർ​ണ​ത​ക​ളും സൃ​ഷ്ടി​ക്കു​ന്ന സോ​ഫ്റ്റ്‌​വെ​യ​ർ പി​ശ​ക് തി​രു​ത്തു​ന്ന​തി​ന് ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് വി.​വി.​ജോ​സ​ഫ് വേ​ക​ത്താ​ന​ത്ത്, ആ​റ​ളം പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജോ​ഷി മാ​ത്യു കു​ഴി​ക്കൊ​മ്പി​ൽ, പി.​ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ ഇ​രി​ട്ടി ത​ഹ​സി​ൽ​ദാ​ർ​ക്ക് പ​രാ​തി ന​ൽ​കി.