ഡോ. ​ഷേ​ണാ​യി​സ് കെ​യ​ര്‍ ക​ണ്ണൂ​രി​ൽ തു​റ​ന്നു
Friday, November 8, 2019 1:33 AM IST
ക​ണ്ണൂ​ര്‍: കൊ​ച്ചി ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തും ഇ​ന്ത്യ​യി​ലെ ത​ന്നെ പ്ര​മു​ഖ വാ​ത​രോ​ഗ ചി​കി​ത്സാ​കേ​ന്ദ്ര​വു​മാ​യ ഡോ. ​ഷേ​ണാ​യി​സ് കെ​യ​ര്‍ ആ​ശു​പ​ത്രി​യു​ടെ ക​ണ്ണൂ​ര്‍ സെ​ന്‍റ​ര്‍ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​വ​ക്ക​ര ബൈ​പ്പാ​സി​ലു​ള്ള കോ​ഡ്‌​സ് മെ​ഡി​കെ​യ​റി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച ഡോ. ​ഷേ​ണാ​യി​സ് കെ​യ​ര്‍ സ്‌​ക്ലീ​റോ​ഡെ​ര്‍​മ, ലൂ​പ്പ​സ്, സ​ന്ധി വാ​തം, ആ​മ​വാ​തം, എ​സ്എ​ല്‍​ഇ, ഫൈ​ബ്രോ​മ​യാ​ള്‍​ജി​യ തു​ട​ങ്ങി എ​ല്ലാ​വി​ധ വാ​ത​രോ​ഗ ചി​കി​ത്സ​ക​ള്‍​ക്കു​മു​ള്ള മ​ല​ബാ​റി​ലെ ഏ​ക സെ​ന്‍റ​റാ​​ണ്. ഇ​വി​ടെ ഓ​ട്ടോ ഇ​മ്യൂ​ണ്‍ രോ​ഗ​ങ്ങ​ള്‍​ക്കാ​യി മാ​ത്ര​മു​ള്ള ലാ​ബ്, വാ​ത​രോ​ഗ മ​രു​ന്നു​ക​ള്‍​ക്കാ​യു​ള്ള ഫാ​ര്‍​മ​സി, ഫി​സി​യോ​തെ​റാ​പ്പി ക്ലി​നി​ക്കു​ക​ള്‍ എ​ന്നീ സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​ണ്. വാ​ത​രോ​ഗ വി​ദ​ഗ്ദ ഡോ. ​പ​ത്മ​ജ രാ​ഘ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ക. ച​ട​ങ്ങി​ല്‍ സ്ഥാ​പ​ക​നും ഏ​ഷ്യ പ​സ​ഫി​ക് ലീ​ഗ് ഓ​ഫ് അ​സോ​സി​യേ​ഷ​ന്‍​സ് ഫോ​ര്‍ റു​മ​റ്റോ​ള​ജി​യു​ടെ റു​മ​റ്റോ​ള​ജി​സ്റ്റ് അം​ബാ​സ​ഡ​റു​മാ​യ ഡോ. ​പ​ദ്മ​നാ​ഭ ഷേ​ണാ​യി, ഡോ. ​പ​ത്മ​ജ രാ​ഘ​വ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.