ക​ള​രി​പ്പ​യ​റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് നാ​ളെമു​ത​ൽ
Friday, November 8, 2019 1:33 AM IST
ഇ​രി​ട്ടി: ജി​ല്ലാ ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ൻ അ​റു​പ​ത്തി​യൊ​ന്നാ​മ​ത് ക​ള​രി​പ്പ​യ​റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഒ​ന്പ​ത്, 10 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഉ​ളി​ക്ക​ൽ എകെജി ക​ള​രി സം​ഘ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വ​യ​ത്തൂ​ർ യു‌​പി സ്കൂ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. ജി​ല്ല​യി​ലെ 42 ക​ള​രി​ക​ളി​ൽ​നി​ന്നാ​യി അ​റു​ന്നൂ​റോ​ളം അ​ഭ്യാ​സി​ക​ൾ മാ​റ്റു​ര​യ്ക്കും. ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം ഒ​ൻ​പ​തി​ന് കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​കസ​മി​തി ചെ​യ​ർ​മാ​ൻ ബേ​ബി തോ​ലാ​നി, പി.​കെ. ശ​ശി, പി. ​ശ​ശീ​ന്ദ്ര​ൻ, പി.​വി. സോ​മ​ൻ, ഐ.​പി. പ​വി​ത്ര​ൻ, കെ.​സ​ജീ​വ​ൻ, അ​നീ​ഷ് ബാ​ബു, കെ. ​സു​ജി​ത്ത്, എ​ൻ. മ​ധു, എ.​വി. അ​നി​ഷ്, കെ.​സു​മേ​ഷ്, പി.​ര​തീ​ഷ്, സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.