ജ്വ​ല്ല​റി ഉ​ട​മ​യു​ടെ കൊ​ല​പാ​ത​കം: സി​ബി​ഐ വീ​ണ്ടു​മെ​ത്തി
Saturday, November 9, 2019 1:25 AM IST
ത​ല​ശേ​രി: മെ​യി​ൻ റോ​ഡി​ലെ സ​വി​ത ജ്വ​ല്ല​റി ഉ​ട​മ ച​ക്യ​ത്ത് മു​ക്കി​ലെ സ്നേ​ഹ​യി​ൽ പി.​കെ.​ദി​നേ​ശിനെ ​ക​ട​യ്ക്കു​ള്ളി​ൽ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. കൊ​ല​പാ​ത​കം ന​ട​ന്നി​ട്ട് അ​ഞ്ചു​വ​ർ​ഷം പൂ​ർ​ത്തി​യാ​കാ​ൻ ഒ​രു മാ​സം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് സി​ഐ കെ.​എം. സെ​ബാ​സ്റ്റ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സി​ബി​ഐ സം​ഘം അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​ത്. കൊ​ല​പാ​ത​കം ന​ട​ന്ന ജ്വ​ല്ല​റി​യു​ടെ പ​രി​സ​ര​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തി​യ സി​ബി​ഐ സം​ഘം വാ​ധ്യാ​ർ​പീ​ടി​ക പ​ഴ​യ ക​ന​റാ ബാ​ങ്കി​ന​ടു​ത്ത കൊ​പ്ര​ക്ക​ള​ത്തി​ലെ കി​ണ​ർ വ​റ്റി​ച്ച് പ​രി​ശോ​ധി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് തു​ട​ങ്ങി​യ പ​രി​ശോ​ധ​ന രാ​ത്രി​വ​രെ നീ​ണ്ടു. ഇ​ട​യ്ക്കി​ടെ വൈ​ദ്യു​തി​ബ​ന്ധം നി​ല​ച്ച​ത് പ​രി​ശോ​ധ​ന​യെ ബാ​ധി​ച്ചു. പ​രി​ശോ​ധ​ന ഇ​ന്നും തു​ട​രും.
ജ്വ​ല്ല​റി​യി​ൽ​നി​ന്നു ന​ഷ​ട​പ്പെ​ട്ട മു​ക്കു​പ​ണ്ട​മോ കൊ​ല​യ്ക്ക് ഉ​യോ​ഗി​ച്ച ആ​യു​ധ​മോ ക​ണ്ടെ​ത്തു​ക​യാ​ണ് പ​രി​ശോ​ധ​ന​യു​ടെ ല​ക്ഷ്യ​മെ​ന്ന് സി​ബി​ഐ കേ​ന്ദ്ര​ങ്ങ​ൾ പ​റ​ഞ്ഞു. ദി​നേ​ശ​ൻ കൊ​ല്ല​പ്പെ​ട്ട​തി​ന്‍റെ പി​റ്റേ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ഡോ​ഗ് സ്ക്വാ​ഡി​ലെ പോ​ലീ​സ് നാ​യ​യും ഇ​തേ കി​ണ​റി​ന്‍റെ പ​രി​സ​ര​ത്ത് മ​ണം​പി​ടി​ച്ചെ​ത്തി​യി​രു​ന്നു. 2014 ഡി​സം​ബ​ർ 23 ന് ​രാ​ത്രി എ​ട്ടോ​ടെ​യാ​ണ് മെ​യി​ൻ റോ​ഡി​ലെ സ​വി​താ ജ്വ​ല്ല​റി​ക്കു​ള്ളി​ലെ പൂ​ജാ​മു​റി​യി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ ദി​നേ​ശ​നെ കു​ത്തേ​റ്റു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
ലോ​ക്ക​ൽ പോ​ലീ​സും ക്രൈം​ബ്രാ​ഞ്ചും അ​ന്വേ​ഷി​ച്ച കേ​സ് പി​ന്നീ​ട് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം സി​ബി​ഐ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ദി​നേ​ശ​ന്‍റെ സ്നേ​ഹി​ത​നും അ​യ​ൽ​ക്കാ​ര​നു​മാ​യ ഗോ​വി​ന്ദ​രാ​ജ് ന​ൽ​കി​യ ഹ​ർ​ജി​യെ തു​ട​ർ​ന്നാ​ണ് ഹൈ​ക്കോ​ട​തി സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. കൊ​ല്ല​പ്പെ​ട്ട ദി​നേ​ശ​ന്‍റെ ഭാ​ര്യ, സ​ഹോ​ദ​ര​ങ്ങ​ൾ, മ​റ്റു ബ​ന്ധു​ക്ക​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രെ സി​ബി​ഐ വി​വി​ധ​ഘ​ട്ട​ങ്ങ​ളി​ൽ ചോ​ദ്യം​ചെ​യ്തി​രു​ന്നു.