"ചാ​ക്ക്' കൊ​ണ്ട് ഓ​ട്ട​യ​ട​ച്ചു!
Saturday, November 9, 2019 1:29 AM IST
ആ​ല​ക്കോ​ട്: ത​ളി​പ്പ​റ​ന്പ്-​ആ​ല​ക്കോ​ട്-​കൂ​ർ​ഗ് ബോ​ർ​ഡ് റോ​ഡി​ൽ ക​രു​വ​ഞ്ചാ​ൽ ടൗ​ണി​ലെ പാ​ലം കാ​ല​പ്പ​ഴ​ക്ക​ത്തെ തു​ട​ർ​ന്ന് ത​ക​ർ​ച്ചാ​ഭീ​ഷ​ണി​യി​ൽ. പാ​ല​ത്തി​ൽ മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് രൂ​പ​പ്പെ​ട്ട കു​ഴി​യി​ൽ വീ​ണ് വാ​ഹ​ന​യാ​ത്ര​ക്കാ​രു​ടെ ന​ടു​വൊ​ടി​ഞ്ഞ​തോ​ടെ കു​ഴി നി​ക​ത്താ​ൻ മ​റ്റു ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ ചാ​ക്കി​ട്ട് കു​ഴി​യ​ട​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ൾ കു​ഴി​യി​ൽ മ​ണ്ണ് ഉ​ൾ​പ്പെ​ടെ ഇ​ട്ട് നോ​ക്കി​യെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങു​ന്പോ​ൾ ഇ​വ തെ​റി​ച്ച് പു​റ​ത്തേ​ക്ക് പോ​യി വീ​ണ്ടും കു​ഴി രൂ​പ​പ്പെ​ടു​ന്ന​തി​നാ​ലാ​ണ് ടൗ​ണി​ലു​ള്ള​വ​ർ ത​ന്നെ ചാ​ക്കി​ട്ട് കു​ഴി നി​ക​ത്തി​യ​ത്. അ​റു​പ​തി​ല​ധി​കം വ​ർ​ഷ​ത്തെ പ​ഴ​ക്ക​മു​ള്ള പാ​ല​ത്തി​ന്‍റെ ഇ​രു​ഭാ​ഗ​ത്തെ​യും കൈ​വ​രി​ക​ൾ ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. വീ​തിക്കുറ​വാ​ണ് പാ​ല​ത്തി​ന്‍റെ മ​റ്റൊ​രു പ്ര​ശ്നം. ഇ​തു​മൂ​ലം ക​രു​വ​ഞ്ചാ​ൽ ടൗ​ണി​ൽ ഗ​താ​ഗ​ത​ക്കുരു​ക്ക് നി​ത്യ​സം​ഭ​വ​മാ​ണ്. പാ​ല​ത്തി​ലാ​ക​ട്ടെ തു​ട​ർ​ച്ച​യാ​യ അ​പ​ക​ട​ങ്ങ​ളും. ഇ​തി​നൊ​രു പ​രി​ഹാ​രം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ജ​ന​കീ​യ സ​മ​ര​ങ്ങ​ളും ന​ട​ന്നു​വെ​ങ്കി​ലും ഇ​തു​വ​രെ പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല. പു​തി​യ പാ​ലം എ​ന്ന മ​ല​യോ​ര​ത്തി​ന്‍റെ സ്വ​പ്ന​ത്തി​ന് ഇ​നി​യും കാ​ല​താ​മ​സം വ​ന്നാ​ൽ ക​രു​വ​ഞ്ചാ​ൽ പാ​ലം വ​ൻ ദു​ര​ന്ത​ങ്ങ​ൾ​ക്കു വ​ഴി​വ​യ്ക്കു​മെ​ന്ന് ഉ​റ​പ്പാ​ണ്. പാ​ല​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് അ​ട​ക്കം ത​ക​ർ​ന്നു തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ട​ക്കം ഇ​ക്കാ​ര്യ​ത്തി​ൽ താ​ത്പ​ര്യ​മെ​ടു​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.