മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​ക്ക് ശാ​ശ്വ​ത​പ​രി​ഹാ​രം; കേ​ള​ൻ​പീ​ടി​ക​യി​ൽ കു​ന്നി​ടി​ച്ചു​നീ​ക്കു​ന്നു
Saturday, November 9, 2019 1:29 AM IST
ഇ​രി​ട്ടി: കൂ​ട്ടു​പു​ഴ റൂ​ട്ടി​ൽ കേ​ള​ൻ​പീ​ടി​ക​യി​ൽ പ്ര​ള​യ​ദി​ന​ത്തി​ൽ കു​ന്നി​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ ത​ട​സം നീ​ക്കി​ത്തു​ട​ങ്ങി. മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി കു​ന്നി​ടി​ച്ചു നി​ര​പ്പാ​ക്കു​ന്ന പ്ര​വൃ​ത്തി​യും കൂ​ടി​യാ​ണ് ന​ട​ത്തു​ന്ന​ത്.
മ​ണ്ണി​ന്‍റെ​യും സ്ഥ​ല​ത്തി​ന്‍റെ​യും പ്ര​ത്യേ​ക​ത അ​നു​സ​രി​ച്ച് ഗാ​ബി​യോ​ൺ ഭി​ത്തി, കോ​ൺ​ക്രീ​റ്റ് സം​രക്ഷ​ണ ഭി​ത്തി, രാ​മ​ച്ച ഭി​ത്തി എ​ന്നി​വ​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്.
കേ​ള​ൻ​പീ​ടി​ക​യി​ൽ 17 മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ലു​ള്ള കു​ന്നാ​ണ് റോ​ഡി​ലേ​ക്ക് ഇ​ടി​ഞ്ഞ​ത്. ലോ​ഡ് ക​ണ​ക്കി​ന് മ​ണ്ണും ക​ല്ലു​ക​ളും മ​ര​ങ്ങ​ളും റോ​ഡി​ൽ നി​റ​ഞ്ഞ​തി​നാ​ൽ ഗ​താ​ഗ​തം പ​ഴ​യ റോ​ഡി​ലൂ​ടെ തി​രി​ച്ചു​വി​ട്ടി​രു​ന്നു. മ​ഴ മാ​റി​യി​ട്ടും മ​ണ്ണ് നീ​ക്കം ചെ​യ്യാ​തി​രു​ന്ന​ത് ചെ​ങ്കു​ത്താ​യ കു​ന്നി​ൽ​നി​ന്ന് വീ​ണ്ടും മ​ണ്ണി​ടി​യാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽക്കണ്ടാ​ണ്.
ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​ലും ഇ​വി​ടെ മ​ണ്ണി​ടി​ഞ്ഞി​രു​ന്നു.
സ്ഥ​ലം ഉ​ട​മ​യു​മാ​യി കെ​എ​സ്ടി​പി അ​ധി​കൃ​ത​ർ ഉ​ണ്ടാ​ക്കി​യ ധാ​ര​ണ പ്ര​കാ​ര​മാ​ണ് ഇ​പ്പോ​ൾ കു​ന്നി​ടി​ക്കു​ന്ന​ത്. 17 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള കു​ന്ന് ര​ണ്ടു മീ​റ്റ​ർ ഉ​യ​രം ക​ഴി​ച്ചു​ള്ള 15 മീ​റ്റ​ർ ഇ​ടി​ച്ച് കെ​എ​സ്ടി​പി​യു​ടെ ചെ​ല​വി​ൽ നി​ര​പ്പാ​ക്കി​ക്കൊ​ടു​ക്കും. ഇ​തോ​ടെ കു​ന്നി​ല്ലാ​താ​കും, അ​പ​ക​ട ഭീ​ഷ​ണി​യും ഒ​ഴി​വാ​കും.