ഇ​ന്‍​സൈ​റ്റ് എ​ന്‍​എം​എം​എ​സ് മോ​ഡ​ല്‍ പ​രീ​ക്ഷ നാ​ളെ
Saturday, November 9, 2019 1:29 AM IST
പ​യ്യ​ന്നൂ​ര്‍: സി.​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ നേ​തൃ​ത്വം ന​ല്‍​കു​ന്ന മ​ണ്ഡ​ല​ത​ല സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ ഇ​ന്‍​സൈ​റ്റ് ന​ട​ത്തു​ന്ന എ​ന്‍​എം​എം​എ​സ് മാ​തൃ​ക പ​രീ​ക്ഷ നാ​ളെ ന​ട​ക്കും.
ഉ​ച്ച​യ്ക്ക് 1.30 ന് ​വെ​ള്ളൂ​ര്‍ ഗ​വ. ഹ​യ​ര്‍​ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലാ​ണ് പ​രീ​ക്ഷ. എ​ന്‍​എം​എം​എ​സ് പ​രീ​ക്ഷ​യു​ടെ അ​തേ മാ​തൃ​ക​യി​ലു​ള്ള 60 പേ​ജ് വ​രു​ന്ന ര​ണ്ടു സെ​റ്റ് ചോ​ദ്യ​പേ​പ്പ​റു​ക​ളും ഒ​എം​ആ​ര്‍ ഷീ​റ്റും പ​രീ​ക്ഷ​ക്കാ​യി ത​യാ​റാ​യി​ട്ടു​ണ്ട്.
സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന എ​ട്ടാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്ക് വേ​ണ്ടി​യാ​ണ് പ​രീ​ക്ഷ.​കു​ട്ടി​ക​ളു​ടെ കു​ടും​ബ​ത്തി​ന്‍റെ വാ​ര്‍​ഷി​ക വ​രു​മാ​നം ഒ​ന്ന​ര​ല​ക്ഷം രൂ​പ​യി​ല്‍ ക​വി​യാ​ന്‍ പാ​ടി​ല്ല.​വി​ജ​യി​ക​ള്‍​ക്ക് ഒ​മ്പ​തു മു​ത​ല്‍ 12 വ​രെ ക്ലാ​സു​ക​ളി​ല്‍ വ​ര്‍​ഷ​ത്തി​ല്‍ 12,000 രൂ​പ സ്‌​കോ​ള​ര്‍​ഷി​പ്പ് ല​ഭി​ക്കും.835 കു​ട്ടി​ക​ളാ​ണ് ഇ​ത്ത​വ​ണ പ​രീ​ക്ഷ​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.