ജീ​വ​ന​ക്കാ​രു​ടെ അ​ശ്ര​ദ്ധ! കു​ടി​വെ​ള്ളപൈ​പ്പി​ൽ​നി​ന്ന് വൻ ജ​ല​പ്ര​വാ​ഹം
Sunday, November 10, 2019 1:40 AM IST
ത​ളി​പ്പ​റ​മ്പ്: ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പി​ൽ​നി​ന്ന് ശ​ക്ത​മാ​യ ജ​ല​പ്ര​വാ​ഹം. ദേ​ശീ​യ​പാ​ത​യ്ക്കു സ​മീ​പം കു​റ്റി​ക്കോ​ലി​ലാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ അ​തി​ശ​ക്ത​മാ​യ ജ​ല​പ്ര​ള​യം ഉ​ണ്ടാ​യ​ത്. മി​നി​റ്റുക​ൾ​ക്ക​കം പ്ര​ദേ​ശ​മാ​കെ ജ​ല​പ്ര​ള​യ​ത്തി​ൽ മു​ങ്ങി. പൈ​പ്പ് പൊ​ട്ടി​യ​താ​ണെ​ന്ന ധാ​ര​ണ​യി​ൽ നാ​ട്ടു​കാ​ർ വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​ര​മ​റി​യി​ച്ചു. എ​ന്നാ​ൽ എ​യ​ർ ബ്ലോ​ക്ക് ഒ​ഴി​വാ​ക്കാ​നാ​യി വാ​ൾ​വ് തു​റ​ന്ന​താ​ണെ​ന്നും ജീ​വ​ന​ക്കാ​ർ സ്ഥ​ല​ത്തെ​ത്തി​ച്ചേ​രാ​ൻ വൈ​കി​യ​തി​നാ​ൽ കൂ​ടു​ത​ൽ വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​കി​യ​താ​ണെ​ന്നും പി​ന്നീ​ട് വ്യ​ക്ത​മാ​യി.