പ​യ്യ​ന്നൂ​ര്‍ ഖാ​ദി​കേ​ന്ദ്രം ത​ക​ര്‍​ച്ച​യി​ലേ​ക്ക്
Sunday, November 10, 2019 1:41 AM IST
പ​യ്യ​ന്നൂ​ര്‍: 2500 ഓ​ളം തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ്ര​യ​മാ​യ പ​യ്യ​ന്നൂ​ര്‍ ഖാ​ദി കേ​ന്ദ്രം ത​ക​ര്‍​ച്ച​യി​ലേ​ക്ക്. ഈ ​സാ​മ്പ​ത്തി​ക​വ​ര്‍​ഷം സ​ർ​ക്കാ​ർ സ​ഹാ​യ​മാ​യി ഒ​രു രൂ​പ​പോ​ലും ല​ഭി​ക്കാ​ത്ത​തും ല​ഭി​ക്കാ​നു​ള്ള 11.5 കോ​ടി ഇ​തു​വ​രെ ല​ഭി​ക്കാ​ത്ത​തും നൂ​ലി​ന്‍റെ വി​ല​വ​ര്‍​ധ​ന​വു​മാ​ണ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി​യ​ത്. ഖാ​ദി​യു​ടെ സ​മു​ദ്ധാ​ര​ണ​ത്തി​നാ​യി വാ​ഗ്ദാ​ന​ങ്ങ​ള്‍ എ​റെ​യു​ണ്ടെ​ങ്കി​ലും ഒ​ന്നും ന​ട​പ്പാ​കു​ന്നി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ര്‍​ഥ്യം.

ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​യു​ള്ള 2500 ഓ​ളം തൊ​ഴി​ലാ​ളി​ക​ളാ​ണ് പ​യ്യ​ന്നൂ​ര്‍ ഖാ​ദി കേ​ന്ദ്ര​ത്തെ ആ​ശ്ര​യി​ച്ച് ക​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി ചെ​യ്ത ജോ​ലി​യു​ടെ കൂ​ലി​പോ​ലും ഇ​വ​ര്‍​ക്ക് ല​ഭി​ക്കു​ന്നി​ല്ല. നൂ​ല്‍ നൂ​ല്‍​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ പ​ഞ്ഞി വി​ത​ര​ണം ചെ​യ്യാ​ത്ത​തി​നാ​ല്‍ നൂ​ലു​ത്പാ​ദ​ന​വും ന​ട​ക്കു​ന്നി​ല്ല. സ​മ​ര​ങ്ങ​ളെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ ച​ര്‍​ച്ച​ക​ളി​ലെ തീ​രു​മാ​ന​ങ്ങ​ളും ന​ട​പ്പാ​യി​ല്ല. തൊ​ഴി​ലി​ല്ലാ​യ്മ​യും കൂ​ലി ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​വും ഖാ​ദി തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത​ത്തി​ല്‍ ക​രി​നി​ഴ​ലാ​യി മാ​റി​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ര​ള സ്റ്റേ​റ്റ് ഖാ​ദി ലേ​ബ​ര്‍ യൂ​ണി​യ​ന്‍(​ഐ​എ​ന്‍​ടി​യു​സി) 13 മു​ത​ല്‍ ഖാ​ദി കേ​ന്ദ്ര​ത്തി​ന് മു​ന്നി​ല്‍ പ​ട്ടി​ണി​സ​മ​രം ന​ട​ത്തു​വാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

റി​ബേ​റ്റി​ന​ത്തി​ല്‍ 5.25 കോ​ടി രൂ​പ​യും ഉ​ത്പ​ന്ന​ങ്ങ​ള്‍ ന​ല്‍​കി​യ വ​ക​യി​ല്‍ 5.25 കോ​ടി രൂ​പ​യും വി​ക​സ​ന പ​ദ്ധ​തി​യാ​യ മാ​ര്‍​ജി​ന​ല്‍ ഡ​വ​ല​പ്‌​മെ​ന്‍റ​ൽ അ​സി​സ്റ്റ​ന്‍​സ് (എം​ഡി​എ) ഇ​ന​ത്തി​ല്‍ ഒ​രു കോ​ടി രൂ​പ​യും പ​യ്യ​ന്നൂ​ര്‍ ഖാ​ദി സെ​ന്‍റ​റി​ന് ല​ഭി​ക്കാ​നു​ണ്ട്. ഇ​തു ല​ഭി​ച്ചാ​ല്‍ അ​തി​ല്‍​നി​ന്ന് അ​ഞ്ച് കോ​ടി രൂ​പ ഏ​റ്റു​കു​ടു​ക്ക സെ​ന്‍റ​റി​ന് ന​ല്‍​കാ​നു​മു​ണ്ട്. ഇ​ന്ന​ത്തെ പ്ര​തി​സ​ന്ധി​ക്ക് പ്ര​ധാ​ന കാ​ര​ണം ഈ ​തു​ക ല​ഭി​ക്കാ​ത്ത​താ​ണ്. കൂ​ടാ​തെ ഖാ​ദി ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന നൂ​ലി​ന് 30 ശ​ത​മാ​നം വി​ല​വ​ര്‍​ധ​ന​വു​ണ്ടാ​യ​തും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി. ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്നു​മെ​ത്തു​ന്ന ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ ഖാ​ദി വി​ല​കു​റ​ച്ച് മാ​ര്‍​ക്ക​റ്റി​ലെ​ത്തു​ന്ന​തും പ​യ്യ​ന്നൂ​ര്‍ ഖാ​ദി​ക്ക് വി​ന​യാ​യി. ഈ ​സാ​മ്പ​ത്തി​ക​വ​ര്‍​ഷം ഒ​രു​രൂ​പ​പോ​ലും പ​യ്യ​ന്നൂ​ര്‍ ഖാ​ദി സെ​ന്‍റ​റി​നാ​യി ല​ഭി​ച്ചി​ല്ല എ​ന്ന​തും പ​രി​താ​പ​ക​ര​മാ​യ അ​വ​സ്ഥ​യാ​ണ്.

ക​ഴി​ഞ്ഞ വ​ര്‍​ഷം പ്ര​ള​യ​പ്ര​തി​സ​ന്ധി​യും അ​തു​മൂ​ല​മു​ണ്ടാ​യ ന​ഷ്ട​ങ്ങ​ളു​മാ​ണ് ഖാ​ദി ബോ​ര്‍​ഡ് ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്ന​ത്. ഈ ​പ്ര​തി​സ​ന്ധി​യി​ല്‍​നി​ന്ന് വ​ള​രെ പെ​ട്ടെ​ന്ന് ക​ര​ക​യ​റു​മെ​ന്നും ഖാ​ദി​യു​ടെ ന​ല്ല​കാ​ല​മാ​ണ് വ​രു​ന്ന​തെ​ന്നു​മാ​ണ് ഖാ​ദി ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ പ​റ​ഞ്ഞി​രു​ന്ന​തെ​ങ്കി​ലും തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ആ​ശ്വാ​സ​മാ​കു​ന്ന ന​ട​പ​ടി​ക​ളൊ​ന്നു​മു​ണ്ടാ​യി​ല്ല എ​ന്ന ആ​ക്ഷേ​പ​വും നി​ല​നി​ല്‍​ക്കു​ന്നു.