കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് എതി​രേ ഭ​വ​ന സ​ന്ദ​ർ​ശ​ന പ്ര​ചാ​ര​ണ​വു​മാ​യി കോ​ൺ​ഗ്ര​സ്
Sunday, November 10, 2019 1:41 AM IST
ക​ണ്ണൂ​ർ: കേ​ന്ദ്ര -സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രേ ഗ്രാ​മ​ത​ല​ത്തി​ൽ ശ​ക്ത​മാ​യ പ്ര​ചാ​ര​ണ​ത്തി​ന് ജി​ല്ല​യി​ൽ കോ​ൺ​ഗ്ര​സ് ഭ​വ​ന സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്നു. ത​ളാ​പ്പി​ലെ എ​ക്സോ​റ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞദി​വ​സം ന​ട​ന്ന ബ്ലോ​ക്ക്-​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ പ​ങ്കെ​ടു​ത്ത ക്യാ​മ്പ് എ​ക്സി​ക്യൂ​ട്ടീ​വി​ന്‍റേ​താ​ണ് തീ​രു​മാ​നം.

24 മു​ത​ൽ ഡി​സം​ബ​ർ എ​ട്ടുവ​രെ ജി​ല്ല​യി​ലെ മു​ഴു​വ​ൻ ബൂ​ത്തു​ക​ളി​ലും ഭ​വ​നസ​ന്ദ​ർ​ശ​ന പ​രി​പാ​ടി ന​ട​ക്കും. ബൂ​ത്ത് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ മു​ത​ൽ കെ​പി​സി​സി ത​ലം​വ​രെ​യു​ള്ള മു​ഴു​വ​ൻ ഭാ​ര​വാ​ഹി​ക​ളും ഭ​വ​ന സ​ന്ദ​ർ​ശ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കും. 15 മു​ത​ൽ 20 വ​രെ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും ക്യാ​മ്പ് എ​ക്സി​ക്യു​ട്ടീ​വ് സം​ഘ​ടി​പ്പി​ക്കും. ബൂ​ത്ത് ക​മ്മി​റ്റി​ക​ളു​ടെ യോ​ഗം 23നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കും.

‌രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ത​ക​ർ​ച്ച, മോ​ദി സ​ർ​ക്കാ​രി​ന്‍റെ കോ​ർ​പ​റേ​റ്റ് വ​ത്ക​ര​ണം, ക​ർ​ഷ​ക​ദ്രോ​ഹ ന​ട​പ​ടി​ക​ൾ, ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റേ​യും സി​പി​എ​മ്മി​ന്‍റേ​യും ഇ​ര​ട്ട​ത്താ​പ്പ് ന​യം, സ്ത്രീ​ക​ൾ​ക്കെ​തി​രേ ന​ട​ക്കു​ന്ന ക്രൂ​ര​മാ​യ പീ​ഡ​ന​ങ്ങ​ൾ, യു​എ​പി​എ വി​ഷ​യം, മാ​വോ​യി​സ്റ്റു​ക​ളെ മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം, വാ​ള​യാ​ർ സം​ഭ​വം, പി​എ​സ്‌​സി പ​രീ​ക്ഷാ ത​ട്ടി​പ്പ്, പൊ​തു​ഖ​ജ​നാ​വി​ലെ പ​ണം ഉ​പ​യോ​ഗി​ച്ച് ക്രി​മി​ന​ലു​ക​ളെ ര​ക്ഷി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ എ​ന്നി​വ ഭ​വ​നസ​ന്ദ​ർ​ശ​ത്തി​ൽ വി​ശ​ദീ​ക​രി​ക്കും.

ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നു സം​ഘ​ട​നാ​പ​ര​മാ​യി സ​ജ്ജ​രാ​കു​ന്ന​തി​ന് പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​ൻ മ​ണ്ഡ​ലം ത​ല​ത്തി​ൽ ക​ർ​മപ​രി​പാ​ടി​ക​ൾ ന​ട​പ്പി​ലാ​ക്കും. ബൂ​ത്ത്‌ ത​ല​ത്തി​ൽ കേ​ഡ​ർ ടീം ​രൂ​പീ​ക​ര​ണ​വും വോ​ട്ട​ർ പ​ട്ടി​ക കു​റ്റ​മ​റ്റ​താ​ക്ക​ലും നാ​ടി​ന്‍റെ വി​വി​ധ ജ​ന​കീ​യ വി​ഷ​യ​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് പ്ര​ക്ഷോ​ഭപ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ൾ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും ക്യാ​മ്പ് എ​ക്സി​ക്യൂ​ട്ടീ​വ് തീ​രു​മാ​നി​ച്ചു. ക്യാ​മ്പ് എ​ക്സി​ക്യു​ട്ടീ​വ് കെ.​സി.​ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.