ഒ​രേ​യൊ​രു എം​വി​ആ​ർ; അ​നു​സ്മ​ര​ണം മൂ​ന്ന്
Sunday, November 10, 2019 1:42 AM IST
ക​ണ്ണൂ​ർ: മു​ൻ മ​ന്ത്രി​യും സി​എം​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന എം.​വി.​രാ​ഘ​വ​ന്‍റെ അ​ഞ്ചാം ച​ര​മ​വാ​ർ​ഷി​കം പാ​ർ​ട്ടി​യി​ലെ മൂ​ന്നു വി​ഭാ​ഗ​വും വ്യ​ത്യ​സ്ത​മാ​യി ആ​ച​രി​ച്ചു. ഇ​പ്പോ​ൾ സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ​ക​മ്മി​റ്റി അം​ഗ​മാ​യ പാ​ട്യം രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എം​വി​ആ​ർ സ്മാ​ര​ക ട്ര​സ്റ്റ് പ​യ്യാ​ന്പ​ല​ത്തെ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ രാ​വി​ലെ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. എം.​വി.​രാ​ഘ​വ​ന്‍റെ ഭാ​ര്യ സി.​വി. ജാ​ന​കി, മ​ക​ൾ എം.​വി. ഗി​രി​ജ, മ​രു​മ​ക​ൻ പ്ര​ഫ. കെ.​കു​ഞ്ഞി​രാ​മ​ൻ തു​ട​ങ്ങി​യ​വ​ർ‌ പ​ങ്കെ​ടു​ത്തു.

യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​യ സി.​പി. ജോ​ൺ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യു​ള്ള വി​ഭാ​ഗം രാ​വി​ലെ സ്റ്റേ​ഡി​യം കോ​ർ​ണ​റി​ലെ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. സി.​എ. അ​ജീ​ർ, മാ​ണി​ക്ക​ര ഗോ​വി​ന്ദ​ൻ, കെ.​കെ. നാ​ണു, എ.​കെ.​ബാ​ല​കൃ​ഷ്ണ​ൻ, സി.​വി.​ഗോ​പി​നാ​ഥ്, കാ​ഞ്ച​ന മാ​ച്ചേ​രി, ബി.​സ​ജി​ത് ലാ​ൽ, ഒ.​വി.​സീ​ന, കെ.​പി.​സ​ലിം, എ​ൻ.​സി.​സു​മോ​ദ്, സു​ധീ​ഷ് ക​ട​ന്ന​പ്പ​ള്ളി, സി.​എ.​ജോ​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് താ​വ​ക്ക​ര പോ​ലീ​സ് സ​ഭാ​ഹാ​ളി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണം സി.​പി. ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എം​വി​ആ​റി​ന്‍റെ മ​ക​ൻ എം.​വി. രാ​ജേ​ഷ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ സി​എം​പി അ​ര​വി​ന്ദാ​ക്ഷ​ൻ വി​ഭാ​ഗം എം​വി​ആ​ർ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. എം.​വി. രാ​ജേ​ഷ്, കെ.​മു​ഹ​മ്മ​ദ് റാ​ഫി, വി. ​ബാ​ല​ഗോ​പാ​ൽ, വി.​വി. രാ​ധാ​കൃ​ഷ്ണ​ൻ, എം.​പി. മ​നോ​ഹ​ര​ൻ, എം. ​സ​ഗീ​ഷ് ബാ​ബു, കെ.​കൃ​ഷ്ണ​ൻ​കു​ട്ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. എം​വി​ആ​ർ സ്മാ​ര​ക ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്റ്റേ​ഡി​യം കോ​ർ​ണ​റി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം എം.​വി. ഗോ​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ട്യം രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ർ​ന്ന് എംവിആ​ർ സ്മാ​ര​ക പു​ര​സ്കാ​രം മു​ഹ​മ്മ​ദ് യൂ​സ​ഫ് ത​രി​ഗാ​മി​ക്ക് സ​മ്മാ​നി​ച്ചു.