ക​ണ്ട​ങ്കാ​ളി​വ​യ​ൽ സ​മ​ര​ത്തി​ന് ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി​യു​ടെ പി​ന്തു​ണ
Sunday, November 10, 2019 1:42 AM IST
പ​യ്യ​ന്നൂ​ർ: ക​ടു​ത്ത പാ​രി​സ്ഥി​തി​ക പ്ര​ശ്ന​മു​ണ്ടാ​ക്കു​ക​യും ആ​വാ​സ​വ്യ​വ​സ്ഥ​യെ ത​ക​ർ​ക്കു​ക​യും ചെ​യ്യു​ന്ന ക​ണ്ട​ങ്കാ​ളി​യി​ലെ 86 ഏ​ക്ക​ർ സ്ഥ​ല​ത്ത് വ​രാ​ൻ​പോ​കു​ന്ന നി​ർ​ദി​ഷ്ട പെ​ട്രോ​ളി​യം സം​ഭ​ര​ണ കേ​ന്ദ്രം അ​നു​വ​ദി​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള സ​മ​ര​ത്തി​ന് കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി ജി​ല്ലാ ക​മ്മി​റ്റി പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

പ​യ്യ​ന്നൂ​ർ ടൗ​ണി​ൽ ന​ട​ത്തി​വ​രു​ന്ന അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹ സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി​യാ​ണ് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്. സ​മ​ര​സ​മി​തി ക​ൺ​വീ​ന​ർ അ​പ്പു​ക്കു​ട്ട​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഫ.​ദാ​സ​ൻ പു​ത്ത​ല​ത്ത്, ലാ​ൽച​ന്ദ് ക​ണ്ണോ​ത്ത്, എ​ൻ.ഇ.​ ഭാ​സ്ക​ര​മാ​രാ​ർ, ഇ.​എ​ൻ.​വി​നോ​ദ്, ആ​ന​ന്ദ് ബാ​ബു ക​ല്യാ​ട്, സ​ത്യ​ൻ മാ​ന​ന്തേ​രി, പ്ര​ശാ​ന്ത​ൻ ബാ​വോ​ഡ്, പ്ര​കാ​ശ​ൻ തോ​ട്ട​ട തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.