വി​ഷ​യാ​ധി​ഷ്ഠി​ത ബോ​ധ​വ​ത്ക​ര​ണം
Monday, November 18, 2019 2:10 AM IST
ക​ണ്ണൂ​ർ: നെ​ഹ്റു യു​വ​കേ​ന്ദ്ര ക​ണ്ണൂ​രി​ന്‍റെ വി​ഷ​യാ​ധി​ഷ്ഠി​ത ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ടൗ​ൺ സ​ർ​വീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ​ത​ല പ്ര​സം​ഗ​മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു മ​ന്ത്രി പു​ര​സ്കാ​രം ന​ൽ​കി. ജി​ല്ലാ യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്.​ആ​ർ. അ​ഭ​യ് ശ​ങ്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നെ​ഹ്റു യു​വ​കേ​ന്ദ്ര​യു​മാ​യി പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കു​ചേ​ർ​ന്ന​വ​രെ മേ​യ​ർ സു​മാ ബാ​ല​കൃ​ഷ്ണ​ൻ പ്ര​ശ​സ്തി​പ​ത്രം ന​ൽ​കി ആ​ദ​രി​ച്ചു. നി​ജി​ൽ നാ​രാ​യ​ണ​ൻ, എ​സ്.​ആ​ർ. അ​ഭ​യ് ശ​ങ്ക​ർ, നി​ധി​ൻ ന​ങ്ങോ​ത്ത്, എ.​പി. ഹം​സ​കു​ട്ടി തു​ട​ങ്ങി​യ​വ​ർ ക്ലാ​സെ​ടു​ത്തു. നാ​ഷ​ണ​ൽ യൂ​ത്ത് വോ​ള​ണ്ടി​യ​ർ കെ.​സി. വി​ഷ്ണു നാ​രാ​യ​ണ​ൻ, കൗ​ൺ​സി​ല​ർ ലി​ഷ ദീ​പ​ക്, നാ​ഷ​ണ​ൽ യൂ​ത്ത് വോ​ള​ണ്ടി​യ​ർ വി.​വി. ഷ​മ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.