മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ച​മ​ഞ്ഞു പ​ണം​ത​ട്ടി​യ വി​രു​ത​ന്‍ അ​റ​സ്റ്റി​ല്‍
Wednesday, December 11, 2019 1:28 AM IST
പ​യ്യ​ന്നൂ​ര്‍: മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ലെ ഉ​യ​ര്‍​ന്ന ഉ​ദ്യോ​സ്ഥ​നാ​ണെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ച് നി​ര​വ​ധി പേ​രി​ല്‍​നി​ന്നു പ​ണം​ത​ട്ടി​യ വി​രു​ത​നെ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൂ​ത്തു​പ​റ​മ്പ് ക​ണ്ണ​വം തൊ​ടീ​ക്ക​ള​ത്തെ പി.​വി.​വ​ത്സ​രാ​ജ​നെ​യാ​ണ് (54) തൊ​ടീ​ക്ക​ള​ത്തു​വ​ച്ച് പ​യ്യ​ന്നൂ​ര്‍ എ​സ്ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റാ​യ പ്ര​മോ​ദി​ന്‍റെ ഭാ​ര്യ ഡോ.​ദീ​പ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് വ​ത്സ​രാ​ജി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ദ​ന്ത​ഡോ​ക്ട​റാ​യ ദീ​പ​യ്ക്ക് ക്ലി​നി​ക്ക് ആ​രം​ഭി​ക്കാ​ന്‍ പൊ​ലൂ​ഷ​ൻ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ശ​രി​യാ​ക്കി ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞ് 5000 രൂ​പ ഇ​യാ​ള്‍ വാ​ങ്ങി​ച്ചു. കൊ​റ്റി സ്വ​ദേ​ശി​യാ​യ അ​മീ​റി​ല്‍​നി​ന്ന് ചി​ക്ക​ന്‍ സ്റ്റാ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നാ​യി മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ന്‍റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞ് 17,500 രൂ​പ​യും ഇ​യാ​ള്‍ വാ​ങ്ങി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

രാ​മ​ന്ത​ളി, പു​ന്ന​ക്ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്ന് ഇ​യാ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ പ​ല​രെ​യും വ​ഞ്ചി​ച്ചി​ട്ടു​ണ്ടെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. വി​ജി​ല​ന്‍​സ് ഓ​ഫീ​സ​ര്‍ ച​മ​ഞ്ഞ് ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ കൂ​ത്തു​പ​റ​മ്പ് പോ​ലീ​സ് നേ​ര​ത്തെ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഉം​റ വീ​സ ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് ത​ളി​പ്പ​റ​മ്പ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലും ഇ​യാ​ള്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​ത​ട​ക്കം ഇ​രു​പ​ത്തി​യ​ഞ്ചോ​ളം പ​രാ​തി​ക​ളാ​ണ് വ​ത്സ​രാ​ജി​നെ​തി​രേ ല​ഭി​ച്ചി​ട്ടു​ള്ള​തെ​ന്ന് എ​സ്‌​ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി പ​റ​ഞ്ഞു. വ​ത്സ​രാ​ജ് പി​ടി​യി​ലാ​യ വി​വ​ര​മ​റി​ഞ്ഞ​തോ​ടെ നി​ര​വ​ധി പേ​രാ​ണ് പ​രാ​തി​ക​ളു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ബ​ന്ധ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ​രാ​തി​ക​ള്‍ പ​രി​ശോ​ധി​ച്ച് കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ ഇ​യാ​ള്‍​ക്കെ​തി​രേ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പോ​ലീ​സ്.