കേളകം വി​ത്തു​ത്സ​വ​ത്തി​ൽ നേ​രി​ട്ടു കാ​ണാം ബാ​ഹു​ബ​ലി​യി​ലെ ഭീ​മ​ൻ ക​ന്നു​കാ​ലി​യെ
Saturday, January 18, 2020 1:49 AM IST
കേ​ള​കം: ബാ​ഹു​ബ​ലി എ​ന്ന സി​നി​മ ക​ണ്ട് ആ​രും അ​തി​ലെ കൂ​റ്റ​ൻ കാ​ള​ക​ളെ മ​റ​ക്കി​ല്ല. ശ​ത്രു​സൈ​ന്യം രാ​ജ്യം കീ​ഴ​ട​ക്കാ​ൻ എ​ത്തു​മ്പോ​ൾ കൊ​മ്പു​ക​ളി​ൽ തീ​പ്പ​ന്ത​വു​മാ​യി പാ​ഞ്ഞു​പോ​കു​ന്ന കാ​ളക്കൂ​ട്ട​ങ്ങ​ളു​ടെ ദൃ​ശ്യം ഒ​രു പ്രേ​ക്ഷ​ക​നും മ​റ​ക്കാ​ത്ത​താ​ണ്. മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ന്ന് വ​ണ്ണ​മു​ള്ള കൊ​മ്പു​ക​ളാ​ണ് അ​തി​ന്‍റെ പ്ര​ത്യേ​ക​ത. കേ​ള​ക​ത്ത് ന​ട​ന്നു​വ​രു​ന്ന ഫെ​യ​ർ ട്രേ​ഡ് അ​ല​യ​ൻ​സ് കേ​ര​ള​യു​ടെ ഒ​മ്പ​താ​മ​ത് വി​ത്തു​ത്സ​വ​ത്തി​ൽ ബാ​ഹു​ബ​ലി സി​നി​മ​യി​ൽ ക​ണ്ട അ​തേ ഇ​ന​ത്തി​ൽപ്പെ​ട്ട പ​ശു​വി​നെ നേ​രി​ൽ കാ​ണാ​നാ​കും.​സി​നി​മ​യി​ൽ കം​പ്യൂ​ട്ട​ർ ഗ്രാ​ഫി​ക്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് കാ​ള​ക​ളെ സൃ​ഷ്ടി​ച്ച​തെ​ങ്കി​ൽ ഇ​വി​ടെ നേ​രി​ട്ട് കാ​ണാം. ഇ​ന്ത്യ-പാ​കി​സ്ഥാ​ൻ അ​തി​ർ​ത്തി മേ​ഖ​ല​യാ​ണ് ഇ​വ​യു​ടെ സ്വ​ദേ​ശം.

45 ഡി​ഗ്രി ചൂ​ടി​ൽ വ​രെ ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന ഇ​വ​യ്ക്ക് പ​ത്തു ലി​റ്റ​റോ​ളം പാ​ൽ ല​ഭി​ക്കും. 15 ദി​വ​സ​ത്തോ​ളം ഭ​ക്ഷ​ണ​മി​ല്ലാ​തെ​യും ഇ​വ​യ​ക്ക് ജീ​വി​ക്കാ​നാ​കും. വി​ത്തു​ത്സ​വം ന​ഗ​രി​യി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന അ​ന്യംനി​ന്ന് പോ​കു​ന്ന നാ​ട​ൻ പ​ശു​ക്ക​ളു​ടെ​പ്ര​ദ​ർ​ശ​നം കാ​ണാ​ൻ വ​ൻ തി​ര​ക്കാ​ണ്. വെ​ച്ചൂ​ർ, കാ​സ​ർ​ഗോ​ഡ്, കു​ള്ള​ൻ, സ​ഹി​വാ​ൾ, റാ​ത്തി, പൊ​ങ്കാ​നൂ​ർ തു​ട​ങ്ങി ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ നാ​ട​ൻ പ​ശു​ക്ക​ളും പ്ര​ദ​ർശ​ന ന​ഗ​രി​യി​ലു​ണ്ട്. കോ​ഴി​ക്കോ​ട് അ​ത്തോ​ളി സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​നാ​ണ് കാ​ങ്ക​ർ​ട്ട് ഇ​ന​ത്തി​ലു​ൾ​പ്പെ​ടെ​യു​ള്ള പ​ശു​ക്ക​ളെ മേ​ള​യി​ലെ​ത്തി​ച്ച​ത്.