ക​ർ​ഷ​ക​ര​ക്ഷ​യ്ക്കാ​യി മു​ന്നോ​ട്ടു​വ​ച്ച കാ​ൽ പി​ന്നോ​ട്ടി​ല്ല: ആ​ർ​ച്ച്ബി​ഷ​പ്
Sunday, January 19, 2020 1:52 AM IST
ക​രു​വ​ഞ്ചാ​ൽ: കാ​ർ​ഷി​ക​മേ​ഖ​ല​യെ​യും ക​ർ​ഷ​ക​രെ​യും ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​ന് ത​ല​ശേ​രി അ​തി​രൂ​പ​ത മു​ന്നോ​ട്ടു​വ​ച്ച കാ​ൽ പി​ന്നോ​ട്ടു​വ​യ്ക്കി​ല്ലെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട്.
കാ​ർ​ഷി​ക​മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘം ഉ​ട​ൻ​ത​ന്നെ പ്ര​ധാ​ന​മ​ന്ത്രി​യെ​യും കൃ​ഷി​മ​ന്ത്രി​യെ​യും കാ​ണും. ക​ർ​ഷ​ക​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ മൂ​ല്യ​വ​ർ​ധി​ത വ​സ്തു​ക്ക​ളാ​യി വി​പ​ണ​നം ന​ട​ത്താ​ൻ അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ്ര​മ​ങ്ങ​ളാ​രം​ഭി​ച്ചു​ക​ഴി​ഞ്ഞ​താ​യും ആ​ർ​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു.

ക​രു​വ​ഞ്ചാ​ൽ ലി​റ്റി​ൽ ഫ്ല​വ​ർ പാ​രി​ഷ് ഹാ​ളി​ൽ ത​ല​ശേ​രി അ​തി​രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ മേ​ഖ​ലാ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ആ​ർ​ച്ച്ബി​ഷ​പ്. ഫാ. ​ജി​യോ പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​തി​രൂ​പ​ത ഡ​യ​റ​ക്‌​ട​ർ ഫാ.​മാ​ത്യു ആ​ശാ​രി​പ​റ​മ്പി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ.​ജോ​സ​ഫ് ഈ​നാ​ച്ചേ​രി, ജോ​ർ​ജ് വി​ല്ല​ന്താ​നം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​

ബേ​ബി നെ​ട്ട​നാ​നി​ക്ക​ൽ, ഡി.​പി. ജോ​സ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. ആ​ല​ക്കോ​ട്, വാ​യാ​ട്ടു​പ​റ​മ്പ്, ത​ളി​പ്പ​റ​മ്പ് ഫൊ​റോ​ന​ക​ളി​ൽ​നി​ന്നു​ള്ള കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റു​മാ​രും ഇ​ട​വ​ക കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രും പ​ങ്കെ​ടു​ത്തു.