വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു
Sunday, January 19, 2020 9:14 PM IST
ത​ളി​പ്പ​റ​മ്പ്: ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. പ​ട്ടു​വം ക​യ്യം​ത​ടം സ്വ​ദേ​ശി​യും പ​രി​യാ​രം തൊ​ണ്ട​ന്നൂ​രി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ പ​ണ്ണേ​രി സു​ധാ​ക​ര​നാ​ണ് (52) മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്.

ഇ​ക്ക​ഴി​ഞ്ഞ 12ന് ​ദേ​ശീ​യ​പാ​ത​യി​ല്‍ ചു​ട​ല കൊ​ത്തി​ക്കു​ഴി​ച്ച​പാ​റ​യി​ല്‍ ഒ​മേ​ഗ ഫ​ര്‍​ണി​ച്ച​റി​ന് മു​ന്നി​ല്‍ വ​ച്ച് സു​ധാ​ക​ര​നും കു​ടും​ബ​വും സ​ഞ്ച​രി​ച്ച കാ​റി​ൽ സോ​ണി​ക് എ​ന്ന സ്വ​കാ​ര്യ ബ​സി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ സു​ധാ​ക​ര​ന്‍റെ ഭാ​ര്യ സ​ജ്ന (42), മ​ക​ള്‍ അ​നു​ശ്രീ (14), സ​ഹോ​ദ​ര​ൻ രാ​ജീ​വ​ന്‍ (46), രാ​ജീ​വ​ന്‍റെ ഭാ​ര്യ ക​വി​ത(36) മ​ക്ക​ളാ​യ ദേ​വാ​ങ്ക്(14), ദേ​വി​ന(12) എ​ന്നി​വ​ര്‍​ക്കും പ​രി​ക്കേ​റ്റി​രു​ന്നു.

സ​ജ്ന, അ​നു​ശ്രീ, ദേ​വി​ന എ​ന്നി​വ​ര്‍ ഇ​പ്പോ​ഴും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണു​ള്ള​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സു​ധാ​ക​ര​ൻ മ​രി​ച്ച​ത്. ക​യ്യം​ത​ട​ത്തി​ലെ പ​രേ​ത​രാ​യ ക​ണ്ണ​ന്‍- നാ​രാ​യ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. മും​ബൈ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യ സു​ധാ​ക​ര​ന്‍ അ​ടു​ത്ത​കാ​ല​ത്താ​ണ് നാ​ട്ടി​ലെ​ത്തി ചൊ​റു​ക്ക​ള​യി​ല്‍ ഇ-​മൈ​ത്രി സ്ഥാ​പ​നം തു​ട​ങ്ങി​യി​രു​ന്നു. നേ​ര​ത്തെ​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് നാ​ടു​കാ​ണി വ്യ​വ​സാ​യ എ​സ്റ്റേ​റ്റി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ല്‍ അ​ക്കൗ​ണ്ട​ന്‍റാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ള്‍: ബാ​ല​ന്‍, ഭാ​സ്‌​ക്ക​ര​ന്‍, യ​ശോ​ദ, ശാ​ന്ത, ഉ​ഷ, വി​മ​ല, പ​രേ​ത​നാ​യ ബാ​ബു.