ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണം ലം​ഘ​നം: 50 കേ​സു​ക​ൾ​കൂടി
Friday, March 27, 2020 12:10 AM IST
ക​ണ്ണൂ​ര്‍: ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണം ലം​ഘി​ച്ച​തി​ന് ഇ​ന്ന​ലെ കണ്ണൂർ ജി​ല്ല​യി​ല്‍ 50 കേ​സു​ക​ൾ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഇ​തി​ല്‍ 52 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

ഇ​ന്ന​ലെ 40 വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണം ലം​ഘി​ച്ച​തി​ന് ജി​ല്ല​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 233 കേ​സു​ക​ളാ​ണ്. 246 പ്ര​തി​ക​ളു​ള്ള കേ​സി​ല്‍ ഇ​തി​ന​കം 202 പേ​ര്‍ അ​റ​സ്റ്റി​ലാ​യി. 74 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. ബു​ധ​ന​ാഴ്ച​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ന്ന​ലെ കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യെ​ങ്കി​ലും ജ​ന​ങ്ങ​ള്‍ അ​നാ​വ​ശ്യ​മാ​യി റോ​ഡി​ലും ടൗ​ണി​ലും എ​ത്തു​ന്ന പ്ര​വ​ണ​ത പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​യി​ട്ടി​ല്ല.

ന​ഗ​ര​ത്തി​ല്‍ ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണം ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി​യ എ​ട്ടു പേ​ര്‍​ക്കെ​തി​രേ​യാ​ണ് ബു​ധ​നാ​ഴ്ച ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്തതെങ്കി​ല്‍ ഇ​ന്ന​ലെ ഒ​രു കേ​സ് മാ​ത്ര​മാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ബു​ധ​നാ​ഴ്ച ജി​ല്ല​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളു​ടെ എ​ണ്ണം 132 ആ​യി​രു​ന്നു. നി​രീ​ക്ഷ​ണ നി​ര്‍​ദേ​ശം ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി​യ മൂ​ന്ന് പ്ര​വാ​സി​ക​ളും ബു​ധ​നാ​ഴ്ച പോ​ലീ​സി​ന്‍റെ വ​ല​യി​ല്‍ കു​രു​ങ്ങി. ഇ​വ​രു​ടെ പാ​സ്‌​പോ​ര്‍​ട്ടും റ​ദ്ദ് ചെ​യ്തു. ഇ​ന്ന​ലെ ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണം ലം​ഘി​ച്ച​തി​ന് സി​റ്റി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മാ​ത്രം 30 വാ​ഹ​ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ച​ക്ക​ര​ക്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മു​ഴ​പ്പാ​ല ചോ​ര​യാം​കുണ്ടി​ല്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ച് രാ​ത്രി 6.45 വ​രെ ക​ട പ്ര​വ​ര്‍​ത്തി​പ്പി​ച്ച ക​ട​യു​ട​മ​യ്‌​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ണ്ണ​പു​രം പോ​ലീ​സ് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ലം​ഘി​ച്ച​തി​ന് ര​ണ്ടു​പേ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു. ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണം ലം​ഘി​ച്ച​തി​ന് മ​യ്യി​ല്‍ പോ​ലീ​സ് ഇ​ന്ന​ലെ ഏ​ഴും വ​ള​പ​ട്ട​ണം പോ​ലീ​സ് മു​ന്നും കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യ​തീ​ഷ് ച​ന്ദ്ര​യു​ടെ നേ​തൃ​ത്തി​ല്‍ ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം മാ​ത്ര​മാ​ണ് പോ​ലീ​സ് പ​ല​രേ​യും യാ​ത്ര തു​ട​രാ​ന്‍ അ​നു​വ​ദി​ക്കു​ന്ന​ത്. തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് അ​ട​യ്ക്കം കൈ​യി​ല്‍ ക​രു​താ​ത്ത പ​ല​രും ഇ​തു​കാ​ര​ണം ഏ​റെ ബു​ദ്ധി​മു​ട്ടി. ഇ​ന്ന​ലെ മാ​ത്രം ക​ണ്ണൂ​രി​ല്‍ ഒ​മ്പ​ത് പു​തി​യ കോ​വി​ഡ് -19 രോ​ഗം കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെ ഇ​ന്ന് കൂ​ടു​ത​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്നാ​ണ് പോ​ലീ​സ് അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന സൂ​ച​ന.