പനി: ബാലിക മരിച്ചു, സ്രവം പരിശോധിക്കും
Wednesday, April 1, 2020 10:10 PM IST
ഇ​​രി​​ട്ടി(​​ക​​ണ്ണൂ​​ർ): ആ​​റ​​ളം പ​​ഞ്ചാ​​യ​​ത്തി​​ലെ കീ​​ഴ്പ​​ള്ളി ഇ​​ട​​വേ​​ലി​​യി​​ല്‍ അ​​ഞ്ചു​​വ​​യ​​സു​​കാ​​രി പ​​നി​​യെ തു​​ട​​ര്‍ന്നു മ​​രി​​ച്ചു. കും​​ഭ​​ത്തി​​ല്‍ ര​​ഞ്ജി​​ത്ത്-​​സു​​നി​​ത ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​ള്‍ അ​​ഞ്ജ​​നാ​​യാണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ പു​​ല​​ര്‍ച്ച​​യോ​​ടെ അ​​ഞ്ജ​​ന​​യെ ഇ​​രി​​ട്ടി​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ച്ചെ​​ങ്കി​​ലും രോ​​ഗം മൂ​​ര്‍ച്ഛി​​ച്ച​​തി​​നെ തു​​ട​​ര്‍ന്ന് വി​​ദ​​ഗ്ധ പ​​രി​​ശോ​​ധ​​ന​​യ്ക്ക് പ​​രി​​യാ​​രം ക​​ണ്ണൂ​​ര്‍ ഗ​​വ. മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​കു​​ന്ന​​തി​​നി​​ടെ​​യാ​​യി​​രു​​ന്നു മ​​ര​​ണം.

ചൊ​​വ്വാ​​ഴ്ച ഉ​​ച്ച​​വ​​രെ വീ​​ട്ടു​​മു​​റ്റ​​ത്ത് ക​​ളി​​ച്ചി​​രു​​ന്ന കു​​ട്ടി പെ​​ട്ടെ​​ന്നാ​​ണ് രോ​​ഗ​​ബാ​​ധി​​ത​​യാ​​യ​​ത്. ഇ​​തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ കു​​ട്ടി​​യു​​ടെ സ്ര​​വം പ​​രി​​ശോ​​ധ​​ന​​യ്​​ക്ക​​യ​​ക്കും. ഇ​​തി​​നാ​​യി മൃ​​ത​​ദേ​​ഹം പ​​രി​​യാ​​ര​​ത്തെ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് മോ​​ര്‍ച്ച​​റി​​യി​​ല്‍ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ഇ​​പ്പോ​​ഴ​​ത്തെ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ പ​​രി​​ശോ​​ധ​​നാ റി​​പ്പോ​​ര്‍ട്ട് ല​​ഭി​​ച്ച​​ശേ​​ഷ​​മേ മൃ​​ത​​ദേ​​ഹം സം​​സ്‌​​ക​​രി​​ക്കാ​​നാ​​വൂ. സ​​ഹോ​​ദ​​രി: അ​​ഹ​​ന.